സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടെ മൂത്രം ഒഴിക്കണം എന്ന തോന്നൽ. ചിലർക്ക് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അറിയാതെ മൂത്രം പോകുന്ന പ്രശ്നവും ഉണ്ടാവും. പണ്ടുകാലങ്ങളിൽ ഇത് പ്രായമായവരിൽ മാത്രമായിരുന്നു കണ്ടുവന്നിരുന്നത് എന്നാൽ ഇന്ന് കൗമാരപ്രായക്കാരിലും കുട്ടികളിലും ഈ പ്രശ്നം സാധാരണയായി കണ്ടുവരുന്നു.
പ്രസവാനന്തരം ചില സ്ത്രീകൾക്കും ഇത് ഉണ്ട്. 400 മില്ലി മുതൽ 600 മില്ലി വരെ മൂത്രം സംഭരിച്ചു വയ്ക്കാൻ സാധിക്കുന്ന മാംസപേശികൾ കൊണ്ടുണ്ടാക്കിയ ഒരു അറയാണ് മൂത്രസഞ്ചി. മറ്റാരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരാൾക്ക് എട്ടു മുതൽ 9 തവണ മൂത്രശങ്കയുണ്ടാകും എന്നാൽ ഇതിലും കൂടുതൽ തവണ പോകേണ്ടി വരുമ്പോൾ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടതുണ്ട്.
സ്ത്രീകളിൽ കണ്ടുവരുന്ന ഒന്നാണ് സ്ട്രെസ്സ് കാരണം മൂത്രം അറിയാതെ പോകുന്ന അവസ്ഥ. ഉറക്കെ തുങ്ങും പോം ചിരിക്കുമ്പോഴും ചിലർക്ക് ഈ പ്രശ്നം ഉണ്ടാകുന്നു. ചിലർക്ക് ശേഷം പേശികൾക്ക് ഉണ്ടാകുന്ന ബലക്കുറവ് ഇതിലേക്ക് നയിക്കുന്നു. യൂറിനറി ബ്ലാഡര് ഇൻറെ അമിതമായ പ്രവർത്തനം മൂത്രമൊഴിക്കാൻ തോന്നി ബാത്റൂമിൽ എത്തുന്നതിനു മുൻപ് തന്നെ മൂത്രം പോകുന്ന അവസ്ഥ.
ചില രോഗകാരണങ്ങളാലും ഈ പ്രശ്നം ഉണ്ടാവാം. പ്രമേഹം, പ്രസവം, ടെൻഷൻ, തൈറോയ്ഡ് പ്രശ്നങ്ങൾ, യൂറിനറി ഇൻഫെക്ഷൻ, പക്ഷാഘാതം, പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന അസുഖങ്ങൾ, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം ഇതിന് കാരണമായി മാറുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.