ഫംഗസ് അണുബാധ ഒരു നിസ്സാര പ്രശ്നമല്ല…

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ചർമ്മത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫംഗസ് അണുബാധ.നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവയാണ് ഫംഗസുകൾ. ചർമ്മത്തിൽ വളരാൻ ഫംഗസിനെ പ്രത്യേക താപനിലയും സാഹചര്യവും ആവശ്യമാണ്. സാധാരണ ഗതിയിൽ ഈർപ്പമുള്ളതും ഊഷ്മളവുമായ താപനിലയിൽ അവ പെരുകുന്നു.

അതുകൊണ്ടുതന്നെ ചർമ്മത്തിന്റെ മടക്കുകൾ, പാദങ്ങൾ, വിരലുകൾക്കിടയിൽ എന്നിവിടങ്ങളിൽ ആണ് ഇത് കൂടുതലായി കാണുന്നത്. പലരും വളരെ നിസാരമായികണക്കാക്കുന്ന അംഗസ് അണുബാധ കാലക്രമേണ കൂടുതൽ വഷളാകുന്നു. രോഗബാധിതനായ ഒരു വ്യക്തിയുടെ സമ്പർക്കത്തിലൂടെ ഇത് മറ്റുള്ളവരിലേക്കും പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

പ്രമേഹ രോഗികൾ, അമിതഭാരം ഉള്ള വ്യക്തികൾ, അമിതമായി വിയർക്കുന്നവർ, വ്യക്തി ശുചിത്വം പാലിക്കാത്തവർ തുടങ്ങിയവരിലും ഇത് ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ഈ രോഗാവസ്ഥ വരാതിരിക്കുവാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. നനഞ്ഞ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക.

ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, സ്ത്രീകൾ ആർത്തവ സമയത്ത് കൃത്യമായ ഇടവേളകളിൽ പാഡുകൾ മാറ്റുക, രോഗം ബാധിച്ച വ്യക്തിയുടെ സോപ്പ്, ടവൽ, വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക. ഈ പറയുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധി വരെ ഫംഗസ് അണുബാധ തടയാൻ സാധിക്കും. അസഹനീയമായ ചൊറിച്ചിലാണ് പ്രധാന ലക്ഷണം. കൂടാതെ ആ ഭാഗത്ത് ചുവപ്പുനിറം, വീക്കം എന്നിവ ഉണ്ടാകും.അണുബാധ ഉണ്ടായാൽ കൃത്യമായി ചികിത്സ തേടുക. ഇതിനെകുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *