Guiness Pakuru Twin Brother : മലയാളികൾക്ക് ഏവർക്കും പ്രിയപ്പെട്ട നടനാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു. നായകനായും സംവിധായകനായും എല്ലാം മലയാള സിനിമയിൽ കളം നിറയുന്ന വ്യക്തിയാണ് ഗിന്നസ് പക്രു. ഒട്ടനവധി അവാർഡുകളും താരത്തിനു ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതിനും വലിയ ഒരു അവാർഡാണ് പക്രുവിന്റെ തേടിയെത്തിയത്. 2008 വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ അഭിനയത്തോടെ .
ഒരു സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടനുള്ള ഗിന്നസ് റെക്കോർഡ് തേടിയെത്തിയ താരമാണ് പക്രു. അതുപോലെതന്നെ ലിംക ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും താരം തിളങ്ങിയിട്ടുണ്ട്. സൂര്യ നായകനായ ഏഴാം അറിവ് എന്ന ചിത്രത്തിൽ സൂര്യ യോടൊപ്പം കൂട്ടുകാരനായി മുഴു നീള കഥാപാത്രമായിരുന്നു താരത്തിന്റെത്.
ഈ കഴിഞ്ഞ ദിവസം ഗിന്നസ് പക്രുവിന്റെ ഒരു മെഴുക് പ്രതിമയാണ് സോഷ്യൽ മീഡിയകളിൽ ഇടം പിടിക്കുന്നത്.ഒറ്റനോട്ടത്തിൽപ്രതിമയെയും താരത്തെയും തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഹരികുമാർ എന്ന കലാകാരനാണ്ഈ മെഴുക്കു പ്രതിമ നിർമ്മിച്ചത്. ഗിന്നസ് പക്രു തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി സന്തോഷം പങ്കുവെച്ചത്.
തന്റെ കാണാതെ പോയ ഇരട്ട സഹോദരനെ കണ്ടെത്തിയ പോലെയുണ്ട് എന്നായിരുന്നു താരം പറഞ്ഞത്. ഇതിന്റെ ഉദ്ഘാടന ചടങ്ങിന് പ്രതിമയെ പോലെ അതേ വേഷം ധരിച്ചാണ് ഗിന്നസ് പക്രു എത്തിയത്. ഈ ചിത്രങ്ങൾ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ എന്റെ കൊച്ചു മെഴുക്ക് പ്രതിമ ഹരികുമാറിന് നന്ദി എന്ന തലക്കെട്ടോടെ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
View this post on Instagram