ജീവിതത്തിൽ ഒരിക്കലും മുടി നരക്കില്ല.. ഈ കാര്യം നിങ്ങൾ ശ്രദ്ധിച്ചാൽ മതി…

പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് മുടി നരയ്ക്കുന്നത്. എന്നാൽ ചെറുപ്രായത്തിൽ തന്നെ നര ഉണ്ടാകുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. ഇതിനെ പൊതുവായി അകാലനര എന്ന് വിളിക്കുന്നു. ഇത് മാറ്റുന്നതിനായി വിപണിയിൽ ലഭിക്കുന്ന പലതരത്തിലുള്ള മരുന്നുകളും വിദ്യകളും പരീക്ഷിച്ച് നോക്കുന്നവരാണ് ഒട്ടു മിക്ക ആളുകളും. അകാലനര പലരുടെയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. ഇതിനുള്ള കാരണങ്ങൾ പലതാണ്.

പോഷക ആഹാരക്കുറവ്, പാരമ്പര്യം, ജീവിതശൈലിയിലെ മാറ്റങ്ങൾ, ചില രോഗങ്ങൾ എന്നിവയെല്ലാം മുടി നരക്കുന്നതിന് കാരണമാകുന്നു. മുടി എന്നും കറുപ്പായി നിലനിർത്താനും നര പിടി പെടാതിരിക്കാനും നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പാരമ്പര്യമായി മുടി നരയ്ക്കുകയാണെങ്കിൽ ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് നരച്ച മുടിയെ കറുപ്പിക്കുവാൻ വളരെയധികം ബുദ്ധിമുട്ടാണ് എന്നാൽ നരക്കുന്നതിന്റെ വേഗത കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അകാലനരയെ തടയാൻ ഏറ്റവും മികച്ച ഒന്നാണ് ആഹാരം. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിനുള്ള പോഷകങ്ങൾ ഉൾപ്പെടുത്തുക. ചീര, മുരിങ്ങയില, നെല്ലിക്കാ, നാരങ്ങ, ഈന്തപ്പഴം ഇവയിലെല്ലാം ധാരാളമായി അയൺ അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ ഈ ആഹാരസാധനങ്ങൾ കഴിക്കുന്നത് അകാലനര ഒഴിവാക്കാനായി സഹായിക്കും. രാസവസ്തുക്കൾ ഉപയോഗിച്ച് മുടിയിൽ പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുന്നത് അകാലനരയ്ക്കുള്ള കാരണം തന്നെയാണ്.

അതുകൊണ്ടുതന്നെ മുടിയുടെ ഏതു പ്രശ്നവും പരിഹരിക്കുന്നതിന് പ്രകൃതിദത്തമായ രീതികൾ മാത്രം ഉപയോഗിക്കുക. ഇന്നത്തെ തലമുറ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് മാനസിക സമ്മർദ്ദം. ഇതു മുടി നരക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെട്ട് മാനസിക സമ്മർദ്ദം പരമാവധി കുറയ്ക്കുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *