ഈ ചെടിയുടെ പേര് പറയാമോ.? വഴിയരികയിൽ കാണുന്ന ഈ കുഞ്ഞൻ ചെടികളുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

നമ്മുടെ നാട്ടിലെ റോഡിന്റെ ഇരുവശങ്ങളിലും പറമ്പിലും പാടത്തും ഒക്കെ ധാരാളമായി കാണുന്ന ഔഷധ ചെടിയാണ് കീഴാർനെല്ലി. കാണുമ്പോൾ ചെറിയൊരു ചെടി ആണെങ്കിലും ഔഷധത്തിന്റെ കാര്യത്തിൽ ചെറുതല്ല. ഇവയുടെ ഇലകൾ തണ്ടിൽ നിന്നും മാറി ശാഖകളായി രണ്ടു വശങ്ങളിലേക്ക് കാണപ്പെടുന്നു. ഇവയ്ക്ക് വെള്ള കലർന്ന പച്ച നിറമോ കടം പച്ച നിറമോ ആയിരിക്കും. വളർന്നു വരുമ്പോൾ ഇലകളുടെ അടിയിൽ ആയി മഞ്ഞ നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു.

ചെറു പ്രാണികൾ വഴി പാരാഗണം നടക്കുന്ന സസ്യമാണിത്. പരാകണം നടന്നതിനുശേഷം ഇലകളുടെ തണ്ടിന്റെ താഴെയായി ചെറിയ നെല്ലിക്കയുടെ രൂപത്തിനായി വരുന്നു. കീഴാർനെല്ലി സമൂലം ആയാണ് ഉപയോഗിക്കാറുള്ളത്. മഞ്ഞപ്പിത്തം പനി മൂത്താശ രോഗങ്ങൾ മൂത്രക്കല്ല് മുടികൊഴിച്ചിൽ പ്രമേഹം എന്നീ രോഗങ്ങൾക്ക് എല്ലാം ഔഷധമായി ഇത് ഉപയോഗിച്ചുവരുന്നു. സാധാരണയായി കണ്ടുവരുന്ന ജലദോഷത്തിനും ഏറ്റവും മികച്ച ഔഷധമാണ് ഇത്.

ചെറിയ ഇലകളും തണ്ടും പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം നല്ലതാണ്. ഫിലാന്തിൻ ഹൈപ്പോ ഫിലാൻഡിൽ എന്നെ ഘടകങ്ങളാണ് മഞ്ഞപ്പിത്തം കുറയ്ക്കുന്നതിനായി കാരണമാകുന്നത്. കീഴാർനെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി നന്നായി വളർന്നുവരുന്നതിന് വളരെയധികം സഹായിക്കുന്നു.

ശൈത്യ ഗുണം ഉള്ളതുകൊണ്ട് പാർശ്വഫലങ്ങൾ ഇല്ലാത്തതുകൊണ്ടും വ്രണങ്ങൾക്കും ആയുർവേദത്തിൽ ഇത് മരുനായ് ഉപയോഗിച്ചു വരുന്നു. പക്ഷേ ശൈത്യ സ്വഭാവം ഉള്ളതുകൊണ്ട് തന്നെ വാതരോഗികൾക്ക് കീഴാർനെല്ലി അത്ര നല്ലതല്ല. നമ്മുടെ വീട്ടുമുറ്റത്തുള്ള ഈ ഔഷധസസ്യത്തെ കണ്ടില്ലെന്ന് നടിക്കരുത്. എല്ലാവരും ആരോഗ്യപ്രദമായി ഉപയോഗിക്കുക. Video Credit : Common bee bee

Leave a Reply

Your email address will not be published. Required fields are marked *