അമ്പഴങ്ങ ഉപ്പിലിട്ടതിന്റെ രുചി അറിഞ്ഞിട്ടുള്ളവർ ഇവിടെ ഒന്ന് പറയാമോ.. അമ്പഴങ്ങയിൽ അടങ്ങിയിരിക്കുന്ന ഞെട്ടിക്കുന്ന ഗുണങ്ങൾ അറിയാൻ വീഡിയോ മറക്കാതെ കാണുമലോ.. | Benefits Of Ambazhanga

നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു മരമാണ് അമ്പഴങ്ങയുടെത്. ആനവായിൽ അമ്പഴങ്ങ എന്ന പഴഞ്ചൊല്ല് പോലും നാം ധാരാളം കേട്ടിട്ടുണ്ട്. അമ്പഴങ്ങ ഉപ്പിലിട്ടതും അമ്പഴങ്ങ അച്ചാർ ഇട്ടതും കഴിച്ചിരുന്ന ഒരു കുട്ടിക്കാലം എല്ലാവർക്കും ഉണ്ടായിരിക്കും. അമ്പഴങ്ങയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെപ്പറ്റി ഇനി അറിയാം. നിരവധി പോഷക സമ്പന്നമായ ഒരു പഴമാണ് അമ്പഴങ്ങ. ഈ പഴത്തിന് പുളി രസമാണ് കൂടുതലായും അച്ചാർ ഇടുന്നതിനാണ് ഉപയോഗിക്കാറുള്ളത്. ടാനിൻ, സാപോണിൻ എന്നീ ഫ്ലവനോഓയിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇതിന്റെ ഇലകളും തണ്ടും ആരോഗ്യപരിപാലനത്തിന് ഉപയോഗിച്ചു വരുന്നു.

മാംസ്യം അന്നജം ജീവകം എ ജീവകം സി കാൽസ്യം ഇരുമ്പ് പോസ്റ്ററസ് ഇവയെല്ലാം ധാരാളമായി അമ്പഴങ്ങയിൽ അടങ്ങിയിരിക്കുന്നു. അതുപോലെ ദഹനത്തിന് സഹായകമായ നിരവധി നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു. അടങ്ങിയിരിക്കുന്ന ജീവകം സി രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ പെട്ടെന്ന് ഇല്ലാതാകാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു.

ഞാൻ ഇതിനിടങ്ങിയിരിക്കുന്ന ജീവകം സി കോശങ്ങളിലെ നാശത്തെ തടഞ്ഞ് ചർമ്മത്തെ സംരക്ഷിക്കുന്നു. അമ്പഴങ്ങയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ബോഡി ലോഷൻ ആയും ഉപയോഗിച്ച് വരുന്നു. അതുപോലെ ചൊറി, ചുണങ്ങ് രോഗത്തിന് അമ്പഴങ്ങയുടെ വേര് ഉപയോഗിക്കുന്നു. അതുപോലെ ഇതിന്റെ ഇലയുടെ നീര് ചുമ ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ഒരു മരുന്നാണ്. അതുപോലെ അമ്പഴങ്ങയുടെ മാംസ ഭാഗം കഴിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും അതുവഴി മലബന്ധ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.

അതുപോലെ അമ്പഴമരത്തിന്റെ പുറംതൊലി വയറു കടിക്കുള്ള നല്ല മരുന്നാണ്. അതുപോലെ കാഴ്ച ശക്തിയെയും മെച്ചപ്പെടുത്തുന്നു കണ്ണിന് ഉണ്ടാകുന്ന ചെങ്കണ്ണ് പോലുള്ള അസുഖങ്ങൾക്ക് ഇത് വളരെ നല്ല മരുന്നാണ് ഇതിൽ അടങ്ങിയിരിക്കുന്ന ജീവകം എ ആണ് ഇതിന് സഹായിക്കുന്നത്. അതുപോലെ അമ്പഴങ്ങയിൽ അടങ്ങിയിരിക്കുന്ന സൂക്രോസ്സ് എന്ന പഞ്ചസാര ശരീരത്തിന് ഊർജ്ജം നൽകുന്നതിന് വളരെ സഹായിക്കുന്നു. അപ്പോൾ ഇത്രയേറെ ഗുണങ്ങൾ ആണ് അമ്പഴങ്ങയിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *