ഈ കാണുന്ന ചെടിയുടെ പേര് നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് അറിയാവുന്ന ഈ ചെടിയുടെ ഗുണങ്ങളെ പറ്റി താഴെ പറയുക.

കേരളത്തിന്റെ പറമ്പുകൾ എല്ലാം തന്നെ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. സാധാരണയായി ഇതിന്റെ ഇലകൾ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ഉണക്കുന്നതിനായി നാം ഉപയോഗിച്ചു വരാറുണ്ട്. പലരുടെയും കുട്ടിക്കാലത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ അപകടങ്ങളിൽ സംഭവിക്കുന്ന മുറിവുകൾ ഉണക്കുന്നതിന് പലരും ഉപയോഗിച്ചിരിക്കുക ഇതിന്റെ ഇലയിൽ നിന്ന് എടുക്കുന്ന നീരായിരിക്കും. ആദ്യം പുരട്ടുമ്പോൾ ചെറിയ നീറ്റൽ ഉണ്ടാകും.

എങ്കിലും വളരെ പെട്ടെന്ന് ആയിരിക്കും മുറിവുകൾ ഉണങ്ങി കിട്ടുന്നത്. അതുകൊണ്ടുതന്നെ ഈ ചെടിക്ക് മുറികൂടി എന്നപേരും കൂടിയുണ്ട്. എന്നാൽ മുറിവ് ഉണക്കുന്നതിനു മാത്രമല്ല മറ്റ് ഒരുപാട് കാര്യങ്ങൾക്കും ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്. കാൽസ്യം മാംഗനീസ് ഫ്ലവനോയിഡുകൾ അയൺ എന്നിവയെല്ലാം തന്നെ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക് ഗുണങ്ങളാണ് മുറിവുണക്കുന്നതിനായി സഹായിക്കുന്നത്.

അതുപോലെ തന്നെ ശരീരത്തിലെ വേദനകൾ മാറുന്നതിനും ഏറെ സഹായിക്കുന്ന ഒന്നാണ്. നടുവേദന പോലെ പലരെയും അലട്ടുന്ന പല വേദനകൾക്കും ഉള്ള പരിഹാരമാണ് ഇതിന്റെ ഇലകൾ വേദനയുള്ള സ്ഥലങ്ങളിൽ ഇതിന്റെ ഇലകൾ അരച്ചിടുന്നത് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് കാരണമാകുന്നു.ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇതിന്റെ ഇലകൾ. ഇതിന്റെ ഇലയും തണ്ടും പൂവും എല്ലാം തന്നെ ഔഷധ യോഗ്യമാണ് .

ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അതുപോലെ കുളിക്കുന്നതും എല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണമുള്ളതാണ്. ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചിക്കൻ ഗുനിയ, പോലുള്ള രോഗങ്ങൾ വന്നതിനുശേഷം ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ ഇല്ലാതാക്കാൻ വളരെയധികം സഹായകമാണ്. കൂടാതെ പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മോചനം നേടാൻ വളരെയധികം പ്രാപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy Tip 4 U

Leave a Reply

Your email address will not be published. Required fields are marked *