ഈ പൂവിന്റെ പേര് പറയാമോ? ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

പണ്ടുകാലങ്ങളിൽ വേലിക്കലും പറമ്പുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയായിരുന്നു കൃഷ്ണകിരീടം. കൃഷ്ണഗിരീടം കിരീടപൂവ് ഹനുമാൻ കിരീടം, പൊള്ളൽ ചെടി എന്നിങ്ങനെ നിരവധി പേരുകളിൽ കേരളത്തിൽ പലയിടങ്ങളിലും അറിയപ്പെടുന്നു. ഇത് വെറും ഒരു ചെടി മാത്രമല്ല തീപൊള്ളൽ, മുടിയുടെ ആരോഗ്യത്തിന് എല്ലാം വളരെയധികം പണ്ടുകാലം മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒരു ചെടിയാണ്.

ശലഭങ്ങൾ ധാരാളമായി പരാഗണം നടത്തുന്ന ഒരു ചെടി കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ഈ ചെടി കാണപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാം ധാരാളം ചിത്രശലഭങ്ങളെയും കാണപ്പെടുന്നു. ഈ ചെടിയുടെ ഇലകൾക്ക് കീടനാശിനിയുടെ സ്വഭാവം കൂടുതലാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ഇലയുടെ നീര് കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. ഈച്ചയുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിൽ നീര് ഉപയോഗിച്ചാൽ മതി.

ഈ ചെടിയുടെ പൂവും വേപ്പെണ്ണയും ചേർത്ത് കാച്ചിയെടുത്തു ശേഷം ശരീരത്തിൽ ഭാഗങ്ങളിൽ പുരട്ടിയാൽ പെട്ടെന്ന് തന്നെ ശമനം ഉണ്ടാകും. ഈ പൂവ് വെളിച്ചെണ്ണയിൽ കാച്ചിഎടുത്ത് ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളിൽ പുരട്ടിയാൽ മുറിവുകൾ പെട്ടെന്ന് ഉണങ്ങും. ഇതിന്റെ ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് ചൂടാറിയതിനു ശേഷം പിഴിഞ്ഞെടുത്ത് മുടിയുടെ ആരോഗ്യത്തിനായി താളി പോലെ ഉപയോഗിക്കാം.

പണ്ടുകാലം മുതലേ മുടിയുടെ നല്ല വളർച്ചയ്ക്ക് ധാരാളമായി ഉപയോഗിച്ചിരുന്നു. വീടിന്റെ പരിസരങ്ങളിൽ ഈ ചെടി കാണുകയാണെങ്കിൽ ആരും തന്നെ വെട്ടിക്കളയരുത്. രണ്ടു നിറങ്ങളിലാണ് ഈ പൂവ് കാണപ്പെടുന്നത്. പക്ഷേ കൂടുതലായി കാണപ്പെടുന്നത് ചുവപ്പ് നിറത്തിലാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : common beebee

Leave a Reply

Your email address will not be published. Required fields are marked *