നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ ധാരാളം കാണുന്ന ചെടിയാണ് നായ്ക്കുരുണം. പടർന്നു വളരുന്ന ചെടിയാണ് ഇത് മനോഹരമായ പൂക്കൾ ഇതിൽ ഉണ്ടാകും അതുപോലെ രോമം കൊണ്ട് മൂടിയ കായ്കളും ഉണ്ടാകും. ഈ കായ്കൾ ദേഹത്ത് സ്പർശിക്കുകയാണെങ്കിൽ അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടും അതുകൊണ്ടുതന്നെ അരികിലേക്ക് നാം എത്തുന്നത് വളരെ ഭയത്തോടെ ആയിരിക്കും.
ഇതിന്റെ വിത്തുകളിൽ പ്രോട്ടീൻ കാൽസ്യം സൾഫർ അത്രയും തന്നെ മാൻനീസ് എന്നിവയും നിരവധി രാസപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട് ഈ പദാർത്ഥങ്ങൾ തന്നെ അതിന്റെ വീടുകളിലും അടങ്ങിയിട്ടുണ്ട്. ഈ ചെടിയുടെ വേര്, വിത്ത്, കായിമേൽ ഉണ്ടാകുന്ന രോമം എന്നിവയാണ് ഔഷധ യോഗ്യമായിട്ടുള്ളത്. ബുദ്ധിശക്തി കായിക ശേഷി ലൈംഗിക ശേഷി എന്നിവയെ ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒരേയൊരു പ്രകൃതിദത്ത ഔഷധമാണ് ഇത്. ഇതിന്റെ പരിപ്പിനെ വാചികരണശേഷി ഉള്ളതായി പറയുന്നു.
പ്രമേഹം രക്തവാദം സന്ധിവാതം പേശികളുടെ തളർച്ച ഉദരരോഗങ്ങൾ വിര ശല്യം ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധ ചേരുവയിൽ ഇതിന്റെ പരിപ്പിനുള്ള പ്രാധാന്യം വളരെ വലുതാണ്. ഈ ചെടിയുടെ ഇലകൾ അരച്ച് ശരീരത്തിൽ വ്രണങ്ങൾ ഉള്ള ഭാഗത്ത് തേക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവ ഉണങ്ങാൻ സഹായിക്കും. അതുപോലെ തന്നെ ഇതിന്റെ കായ്കളുടെ മേലുള്ള രോമം മാത്രമെടുത്ത് ശർക്കരയിലോ വെണ്ണയിലോ മിക്സ് ചെയ്തു വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ ഉദരക്രിമി മാറിക്കിട്ടും.
അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്ക് പോലും ഒരു മരുന്നായി കൊടുക്കാൻ പറ്റുന്ന ഒരു ചെടിയായി ശാസ്ത്രലോകം ഇതിനെ കണ്ടെത്തിയിട്ടുണ്ട്. നാഡീ വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാൻ രക്തചംക്രമണശേഷി വർദ്ധിപ്പിക്കുവാനുള്ള അപാരമായ കഴിവാണ് ഈ ചെടിയുടെ മറ്റൊരു സവിശേഷത ഇത് തലച്ചോറിന്റെ പ്രവർത്തനത്തിൽ ഉദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ശാരീരിക ക്ഷമതയും ഉന്മേഷവും വർധിപ്പിക്കുകയും ചെയ്യുന്നു. Credit : Easy tip 4 u