ഈ നീല പൂവിന്റെ പേര് പറയാമോ… ഇത് വെറുമൊരു പൂവല്ല ഒരു ഔഷധ ചെടിയാണ്.

നമ്മുടെ വേലിപ്പടർപ്പുകളിലും തൊടികളിലും പൂന്തോട്ടത്തിലും എല്ലാവർക്കും ആകർഷണം തോന്നുന്ന ഒരു പുഷ്പമാണ് ശങ്കുപുഷ്പം . നീല നിറത്തിലും വെള്ള നിറത്തിലും ശങ്കുപുഷ്പം കാണപ്പെടാറുണ്ട് വള്ളികളായാണ് ഇവ വളർന്നുവരുന്നത്. എന്നാൽ ഇത് വെറുമൊരു പുഷ്പം മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ഔഷധ ചെടി കൂടിയാണ്.

ഈ ചെടിയുടെ ഒരു പ്രധാന ഉപയോഗം എന്ന് പറയുന്നത് മണ്ണിനടിയിൽ നൈട്രജന്റെ സാന്നിധ്യം വർധിപ്പിക്കുക എന്നതാണ് ഇതിന്റെ വേരുകളിൽ അടങ്ങിയിരിക്കുന്ന ചില ബാക്ടീരിയകളാണ് അതിനു സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ശംഖുപുഷ്പം ഏതെങ്കിലും തോട്ടങ്ങളിൽ വച്ച പിടിപ്പിക്കുകയാണെങ്കിൽ ചെടികൾ എല്ലാം നന്നായി വളർന്നു വരും. ഇതിന്റെ വേരും ഇലയും വേരും എല്ലാം തന്നെ വലിയ ഔഷധഗുണമുള്ളവയാണ്.

ആയുർവേദത്തിൽ പ്രധാനമായും മാനസികരോഗങ്ങൾക്കുള്ള മരുന്നായിട്ടാണ് ശങ്കുപുഷ്പത്തെ ഉപയോഗിച്ച് വരാറുള്ളത്. അസറ്റൈൻ കോളിൻ എന്ന ഘടകം പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിലെ പ്രവർത്തനങ്ങളെ സുഗമമാക്കാനുള്ളഅതി സവിശേഷമായ കഴിവ് ഇതിലുണ്ട്. അതിശക്തമായ തലവേദന ഇല്ലാതാക്കുന്നതിനായി ഇതിന്റെ പൂവ് തിളപ്പിച്ച വെള്ളം ആവി കൊള്ളുന്നത് വളരെ നല്ലതാണ്.

അതുപോലെ നീല ശങ്ക പുഷ്പം കഷായം വെച്ചു കഴിക്കുകയാണെങ്കിൽ ഉന്മാദം ഉന്മേഷം ശ്വാസരോഗം ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. ഇതിന്റെ പേര് പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ വയറിളക്കേണ്ടവർക്ക് വളരെ ഉപകാരപ്രദമായിരിക്കും. അതുപോലെ ശങ്കുപുഷ്പത്തിന്റെ വേര് തൊണ്ട വീക്കം ഇല്ലാതാക്കുന്നതിന് ഉപയോഗിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *