അമിതവണ്ണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല, ജീവൻ പോലും നഷ്ടമാകും…

ഇന്ന് നല്ലൊരു ശതമാനം ആളുകൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടം ഉണ്ടാക്കുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനെയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. ഇത് പല അസുഖങ്ങളും ഉണ്ടാവുന്നതിന് കാരണമായി മാറുന്നു. അമിതഭാരം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഏറെയാണ്.

പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയ രോഗത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. വൃക്ക രോഗങ്ങൾ, നേത്രരോഗങ്ങൾ, ന്യൂറോപതി, കരൾ രോഗങ്ങൾ, സ്ട്രോക്ക്, സന്ധിവാതം തുടങ്ങിയ രോഗാവസ്ഥകൾ ഇതുമൂലം ഉണ്ടാകുന്നു. കരളിനെ ബാധിക്കുന്ന ഫാറ്റി ലിവറിന്റെ ഒരു പ്രധാന കാരണം കൂടി ഇതാണ് ഇവാൻ ലിവർ സിറോസിസ്ലേക്ക് നയിക്കുന്നു.

സന്ധികളുടെ പ്രവർത്തനങ്ങളിൽ പ്രതികൂലമായി ബാധിക്കുന്നത് കൊണ്ട് തന്നെ മുട്ടുവേദനയും നടുവേദനയും ഏതു പ്രായക്കാരിലും ഉണ്ടാവുന്നതിന് ഒരു പ്രധാന കാരണം ഇതാണ്. പൊണ്ണത്തടി ചലനശേഷിയെ തുകയും രോഗികൾക്ക് അനങ്ങാൻ കഴിയാതെ വരുകയും പല ആരോഗ്യ പ്രശ്നങ്ങളും ഇതിൻറെ തുടർച്ചയായി ഉണ്ടാവുകയും ചെയ്യുന്നു. ചെറിയ ദൂരം നടക്കുമ്പോൾ തന്നെ മിക്ക ആളുകളിലും ശ്വാസം മുട്ടൽ ഉണ്ടാകുന്നു.

പിസിഒഡിയും പൊണ്ണത്തടിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്ക് ആർത്തവ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും വന്ധ്യത ഉണ്ടാവുന്നതിനും സാധ്യത ഏറെയാണ്. മാനസികമായി നമ്മളെ തളർത്തുവാൻ പൊണ്ണത്തടിക്ക് സാധിക്കും ഇതുമൂലം നിശബ്ദമായി വിഷാദരോഗം അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എല്ലാവരെയും പേടിപ്പിക്കുന്ന ക്യാൻസർ എന്ന മഹാരോഗം വരുന്നതിന്റെ കാരണങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കാം. ഇതിന് കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.