ജീവിതത്തിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നമ്മളെ അലട്ടാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുട്ടുവേദന.
ഇന്ന് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് കാൽമുട്ടിലെ വേദന. പല കാരണങ്ങൾ കൊണ്ട് വേദന ഉണ്ടാവാം. കാൽമുട്ടിലെ നീരും വേദനയും എല്ലാം ചില പ്രശ്നങ്ങളുടെ സൂചനയാണ്. മുട്ട് മടക്കാനും നിവർത്താനും ശരീരത്തിൻറെ ഭാരം താങ്ങാനും ഉള്ളതാണ്.
എന്നാൽ ഇവിടെ ഉണ്ടാവുന്ന ചില വേദനകൾ ഇതിനെ ഇല്ലാതാക്കുന്നു. പണ്ടുകാലങ്ങളിൽ പ്രായമേറിയവരിൽ മാത്രം കണ്ടിരുന്ന ഈ പ്രശ്നംഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. അമിതവണ്ണവും പൊണ്ണത്തടിയും കാരണം കുട്ടികളിലും ഈ അവസ്ഥ ഉണ്ടാവാം. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ കുറവും തരുണാസ്തിക്കും എല്ലുകൾക്കും ബലക്കുറവ്.
ഉണ്ടാക്കുന്നു. മുട്ടുവേദന കാരണം വേണ്ടത്ര ശരീരം അനക്കാൻ സാധിക്കാതിരിക്കുമ്പോൾ മറ്റുപല രോഗങ്ങൾക്കും ആവാം. ജീവിതശൈലി രോഗങ്ങളായ പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ തുടങ്ങിയവ വന്നുചേരാനുള്ള സാധ്യത വർദ്ധിക്കുന്നു. സന്ധിവാതം അണുബാധ അമിതഭാരം കഠിനമായ വ്യായാമം അസ്ഥിയിൽ ഉണ്ടാകുന്ന മുഴകൾ നീർക്കെട്ട് മുട്ടിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റൽ തുടങ്ങിയവയാണ് കാൽമുട്ട് വേദനയുടെ പ്രധാന കാരണങ്ങൾ.
തുടക്കത്തിൽ വേദന കുറയ്ക്കുന്നതിനായി നല്ല വിശ്രമം അത്യാവശ്യമാണ്. ഭാരമേറിയ വസ്തുക്കൾ ഉയർത്തുന്നത് ഒഴിവാക്കുക ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാൽ ഉയർത്തി വയ്ക്കുക മുട്ടിന്റെ മസിലുകൾക്കായി ചില വ്യായാമങ്ങൾ ചെയ്യാവുന്നതാണ് അധികം നേരമുള്ള നടത്തം ഒഴിവാക്കുക. ഇവയൊക്കെ ശ്രദ്ധിച്ചിട്ടും വേദനയ്ക്ക് ശമനം ലഭിച്ചില്ലെങ്കിൽ ചികിത്സ തേടേണ്ടത് അത്യാവശ്യം ആണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.