യുവത്വം നിലനിർത്താൻ ഇതാ കിടിലൻ ഭക്ഷണരീതി, ഇത് കഴിച്ചാൽ മതി…

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടമാണ് യുവത്വം. ചർമ്മ സൗന്ദര്യം, ശരീരത്തിൻറെ ഫിറ്റ്നസ്, മാനസികമായ ഉണർവ്, ഊർജ്ജം തുടങ്ങിയവയെല്ലാം ചേർന്നതാണ് യുവത്വത്തിന്റെ പ്രത്യേകത. യൗവനത്തിന്റെ പ്രസരിപ്പിൽ പലരും അതിന്റെ മൂല്യം തിരിച്ചറിയാറില്ല. തെറ്റായ ജീവിതശൈലികൾ യുവത്വത്തെ നഷ്ടപ്പെടുത്തുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്നും ഊർജ്ജസ്വലതയോടും സൗന്ദര്യത്തോടും ഇരിക്കാൻ സാധിക്കും.

വ്യായാമം, ശരിയായ വിശ്രമം, മെഡിറ്റേഷൻ, ആരോഗ്യകരമായ ഭക്ഷണ രീതി തുടങ്ങിയവയെല്ലാം യുവത്വത്തെ കാത്തുസൂക്ഷിക്കുവാൻ സഹായിക്കുന്നു. ആഹാരരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ആരോഗ്യമുള്ള ശരീരം നിലനിർത്താം. കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടയാകാത്ത കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക. ആൻറി ഓക്സിഡന്റുകൾ നിറഞ്ഞ ആഹാരങ്ങളാണ് ശരീരത്തിന് യുവത്വം നൽകുക.

കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഇതിന് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ സി അടങ്ങിയ ആഹാരങ്ങൾ ചർമ്മത്തെ പ്രായം ആകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. നിത്യവും ഗ്രീൻ ടീ കുടിക്കുന്നതിലൂടെ രക്തത്തിലെ ആന്റിഓക്സിഡൻറ് അളവ് ഉയരുകയും അതുമൂലം ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഭക്ഷണരീതിക്കൊപ്പം തന്നെ ചിട്ടയായ വ്യായാമവും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യും.

ശരീരത്തിലെ എല്ലാ മസിലുകൾക്കും ആവശ്യമായ ഒന്നാണ് വ്യായാമം. വ്യായാമം ഇല്ലാതായാൽ മസിലുകൾ അയഞ്ഞ് വാർദ്ധക്യത്തിലേക്ക് വീഴുന്നു. ചിട്ടയായ വ്യായാമത്തിലൂടെയും പോഷകഗുണമുള്ള ആഹാരത്തിലൂടെയും ആർക്കും യുവത്വം നിലനിർത്താൻ സാധിക്കും. യൗവനം കാത്തുസൂക്ഷിക്കുവാൻ ചെറുപ്പ പ്രായത്തിൽ തന്നെ അതിനുള്ള കാര്യങ്ങൾ ചെയ്യുക. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനും അറിയുന്നതിനും ആയി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.