കുടിക്കാനും കുളിക്കാനും ചൂടുവെള്ളം, ചൂട് വെള്ളം കൊണ്ട് കുളിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ആരെയും അത്ഭുതപ്പെടുത്തും…

കുളിക്കാനും കുടിക്കാനും ചൂടുവെള്ളം ഉപയോഗിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. തണുത്ത വെള്ളത്തേക്കാൾ ചൂടുവെള്ളം കൊണ്ട് കുളിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിന് സഹായകമാകും. ഒരുപാട് ചൂടില്ലാതെ ചെറിയ പാകമായ ചൂടുവെള്ളം വേണം കുളിക്കാൻ ഉപയോഗിക്കാൻ. ചില ആളുകളുടെ ചെറുപ്പം തൊട്ടുള്ള ശീലമാണ് ചൂടുവെള്ളത്തിലുള്ള കുളി.

ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ ശരീരത്തിലെ രക്ത സംക്രമണം വർദ്ധിക്കുകയും അതുമൂലം കൂടുതൽ ഉണർവ് ലഭിക്കുകയും ചെയ്യുന്നു. ജലദോഷം, തൊണ്ടവേദന, ബ്രോങ്കൈറ്റിസ് തുടങ്ങിയ സാഹചര്യങ്ങളിൽ ചൂടുവെള്ളത്തിലുള്ള കുളി വളരെ നല്ലതാണ്. വെള്ളം തിളപ്പിച്ച് അത് ചൂടാക്കി കുളിക്കണം എന്നില്ല വെള്ളത്തിലെ തണുപ്പ് മാറി ചെറിയ ചൂടുള്ള വെള്ളം കുളിക്കാൻ ഉപയോഗിച്ചാൽ മതിയാവും.

ചില ആളുകളിൽ ചൂട് വെള്ളം മേലേക്ക് ഒഴിക്കുമ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. തണുപ്പില്ലാത്ത വെള്ളമാണ് തലയിൽ ഒഴിക്കേണ്ടത് അല്ലെങ്കിൽ മുടികൊഴിച്ചിൽ, മുടി പൊട്ടൽ എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കയ്യിലും കാലിലും ചെറിയ മുറിവുകൾ തട്ടിയാൽ ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ചില നാടൻ പ്രയോഗത്തിലൂടെ അത് പൂർണ്ണമായും മാറ്റാവുന്നതാണ്.

മുറിവ് വൃത്തിയാക്കാൻ തിളപ്പിച്ചാറിയ വെള്ളമാണ് ഏറ്റവും ഉത്തമം. ശരീരത്തിൻറെ ഏതെങ്കിലും ഭാഗത്ത് നീർക്കെട്ടോ വേദനയും ഉണ്ടെങ്കിൽ അതു മാറുന്നതിനും ചൂടുവെള്ളം തിളപ്പിച്ച് ആവി പിടിച്ചാൽ മതിയാവും. കുട്ടികളിൽ എണ്ണ തേച്ചുപിടിപ്പിച്ച് അതിന്മേൽ ചൂടുവെള്ളം ഒഴിച്ചു കുളിപ്പിക്കുന്നത് ശരീരത്തിലെ സൂക്ഷ്മ സുഷിരങ്ങൾ വികസിക്കുകയും കൂടിയ അളവിൽ ലേപനങ്ങൾ പ്രയോജപ്പെടുകയും ചെയ്യുന്നു. ദിവസവും ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ ശരീരത്തിന് വലിയ ആശ്വാസം ലഭിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.