ഇന്ന് പലരെയും അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ് ഇത് എല്ലാ കോശങ്ങളിലും മെഴുകുപോലെ കാണപ്പെടും. ഹോർമോൺ സന്തുലനം, വൈറ്റമിൻ ഡി ഉത്പാദനം, ദഹനപ്രക്രിയ തുടങ്ങിയ പല ആവശ്യങ്ങൾക്കും കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യത്തിലധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് അത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്.
ഹൃദയപേശികൾക്ക് രക്തം നൽകുന്ന ധമനികളിൽ തടസ്സം ഉണ്ടാക്കുകയും അതുവഴി ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടാകുന്നു. അനാരോഗ്യകരമായ ഭക്ഷണരീതിയും ഉദാസീനമായ ജീവിതശൈലിയും ആണ് കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമായി മാറുന്നത്. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ഭക്ഷണ രീതിയിലൂടെ ഒരു പരിധി വരെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുവാൻ സാധിക്കും.
തുടക്കക്കാർക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു പാനീയം കുടിച്ചു കൊണ്ട് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാം. ഇത് തയ്യാറാക്കുന്നതിന് വെള്ളവും കറിവേപ്പിലയും മാത്രം മതി. വീട്ടിൽ തന്നെ വളർത്തുന്ന കറിവേപ്പിലയുടെ ഇലകളാണ് നമുക്ക് ആവശ്യം. കടയിൽ നിന്ന് വാങ്ങിക്കുന്നവ ഉപയോഗിച്ച് ഈ പാനീയം തയ്യാറാക്കരുത് അത് ഗുണത്തേക്കാൾ നാലിരട്ടി ദോഷം ചെയ്യും.
ഇന്ത്യൻ വിഭവങ്ങളിൽ രുചി പകരാൻ ഉപയോഗിക്കുന്ന ഇരകളാണ് ഇവ എന്നാൽ ഇതിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്. കറിവേപ്പിലയിൽ നാരുകൾ, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, സി, ബി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് കറിവേപ്പിലയുടെ ഇലകൾ ഇട്ട് നന്നായി തിളപ്പിച്ച് എടുക്കുക. ചൂട് അറിയതിനുശേഷം അരിച്ചെടുത്ത് ദിവസവും കാലത്ത് വെറും വയറ്റിൽ സേവിക്കാവുന്നതാണ്. തുടർച്ചയായി കുറച്ചുദിവസം ഈ പാനീയം കുടിച്ചാൽ കൊളസ്ട്രോൾ കുറഞ്ഞു കിട്ടും. ഇത് തയ്യാറാക്കേണ്ട വിധം മനസ്സിലാക്കുന്നതിനായി വീഡിയോ കാണൂ.