ഇന്നത്തെ കാലത്ത് പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ചെറുപ്പക്കാരിലും ഇത് ഒരുപോലെ കണ്ടുവരുന്നു. എന്നാൽ പലരുടെയും തെറ്റായ ധാരണ ഭക്ഷണം വാരിവലിച്ച് കഴിച്ചിട്ടാണ് പൊണ്ണത്തടി ഉണ്ടാവുന്നത് എന്നാണ്. എന്നാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടുമാത്രമല്ല മറിച്ച് മറ്റു പല കാരണങ്ങളാലും പൊണ്ണത്തടി ഉണ്ടാകുന്നു.
പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, പാക്കറ്റ് ഫുഡ് തുടങ്ങിയവ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുകയും ഫാറ്റിനെ പ്രോസസ് ചെയ്യുകയും അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശേഖരിക്കുകയും ചെയ്യുന്നു. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കും. ഇതിനുള്ള മറ്റൊരു കാരണം ചടഞ്ഞു കൂടിയുള്ള ഇരിപ്പാണ്. ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ ആ ഊർജ്ജം പൂർണ്ണമായും ഉപയോഗിക്കാൻ കഴിയാതെ വന്നാൽ അത് പൊണ്ണത്തടിയിലേക്ക് നയിക്കുന്നു.
ഒരു സ്ഥലത്ത് ഇരുന്നുള്ള ജോലി ചെയ്യുന്നവർക്ക് ഇത് വേഗത്തിൽ ഉണ്ടാവാം. ജനിതക പാരമ്പര്യത്തിനും പൊണ്ണത്തടിയിൽ പ്രധാന പങ്കുണ്ട്. രക്ഷിതാക്കൾക്ക് ഇത് ഉണ്ടെങ്കിൽ കുട്ടികൾക്കും ഉണ്ടാവാനുള്ള സാധ്യത കണ്ടുവരുന്നു. കൊഴുപ്പിന്റെ അളവ് കൂടുതൽ ആകുമ്പോൾ ശരീരത്തോട് ഭക്ഷണം കുറച്ചു മാത്രം കഴിക്കാൻ നിർദ്ദേശിക്കുന്ന ഹോർമോൺ ആണ് ലെഫ്റ്റിൽ.
എന്നാൽ ഇത് ശരിയായ അളവിൽ ലഭിക്കാതെ വരുമ്പോൾ ബാലൻസ് നഷ്ടപ്പെടുകയും പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യും. ഒരാളുടെ വികാരങ്ങൾ ഭക്ഷണം കഴിക്കുന്ന രീതിയെ സ്വാധീനിക്കുന്നു. മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും ഉള്ള വ്യക്തികളിൽ അമിതവണ്ണത്തിനുള്ള സാധ്യത ഏറെയാണ്. അമിതവണ്ണം കുറയ്ക്കുന്നതിനുള്ള രീതികൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.