എത്ര പഴക്കമുള്ള അരിമ്പാറയും പൊഴിഞ്ഞുവീഴാൻ ഇത് പുരട്ടിയാൽ മതി…

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് അരിമ്പാറ. ഇതുകൊണ്ടുണ്ടാകുന്ന സൗന്ദര്യ പ്രശ്നം പലരെയും ബുദ്ധിമുട്ടിലാക്കുന്നു. ഒരു ഭാഗത്തിൽ നിന്ന് മറ്റൊരു ഭാഗത്തിലേക്ക് പകരുകയും, എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവും, ചില സമയത്ത് ഉണ്ടാകുന്ന അസഹ്യമായ വേദനയും അരിമ്പാറ കൊണ്ടുള്ള ബുദ്ധിമുട്ടുകളാണ്. എച്ച് പി വി ഇനത്തിൽപ്പെട്ട ഒരു വൈറസ് ആണ് അരിമ്പാറയ്ക്ക് കാരണമാകുന്നത്.

വൈറസ് അണുബാധ ഉണ്ടായാൽ ഒരാളിൽ ചർമ്മത്തിലെ കോശങ്ങൾ പെട്ടെന്ന് ഇരട്ടി ആവുകയും അത് ശരീരത്തിൽ നിന്നും പുറത്തോട്ട് വളർന്നുവരികയും ചെയ്യുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇവ കൊണ്ട് ഉണ്ടാവുകയില്ല. എങ്കിലും ഇത് നിസ്സാരമായി കാണരുത്. അരിമ്പാറ പോലെ തന്നെ ഒരു വൈറസ് അണുബാധയാണ് പാലുണ്ണിയും.

വൈറസ് ശരീരത്തിൽ പ്രവേശിച്ച ശേഷം മൂന്നു മുതൽ ഏഴ് ആഴ്ചയ്ക്ക് ശേഷം ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. അരിമ്പാറയും പാലുണ്ണിയും മാറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടി കൈകൾ ഉണ്ട്. എരിക്കിന്റെ കറ അരിമ്പാറയിലോ പാലുണ്ണിയിലോ മുകളിലായി തിരിച്ചുകൊടുക്കുക ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ തട്ടുവാൻ പാടുള്ളതല്ല. നിമിഷങ്ങൾക്കുള്ളിൽ ഇവ പൊഴിഞ്ഞുപോകും.

പച്ച ഇഞ്ചി ചെത്തി കൂർപ്പിച്ച് അല്പം ചുണ്ണാമ്പു കൂടി തേച്ച് അതിൻറെ മുകളിലായി തേച്ചുപിടിപ്പിക്കുക. ഇത് മുഖത്തുള്ള അരിമ്പാറ കളയുന്നതിന് ഉപയോഗിക്കാൻ പാടുള്ളതല്ല. തുളസിയിലയുടെ നീര് മുഖത്തുണ്ടാകുന്ന അരിമ്പാറയും പാലുണ്ണിയും കളയാൻ സഹായിക്കും. കൂടുതൽ വഴികൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.