തൈറോയ്ഡ് രോഗങ്ങൾ നിസ്സാരമല്ല, ഇവ മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു…

മനുഷ്യ ശരീരത്തിൽ കഴുത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവി ഗ്രന്ഥി ആണ് തൈറോയ്ഡ്. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഗ്രന്ഥിയാണ്. ഇതിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ പ്രധാന ഘടകം അയഡിൻ ആണ്. ഭക്ഷണത്തിൽ ഇതിൻറെ അംശം കുറഞ്ഞാൽ തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കുറയുകയും പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

ആർത്തവവിരാമം വന്ന സ്ത്രീകളിൽ നല്ലൊരു ശതമാനവും തൈറോഡ് പ്രവർത്തനം തകരാറിലായവരാണ്. തൈറോയ്ഡ് ഹോർമോണിന്റെ ഉല്പാദനം കൂടിയാലും കുറഞ്ഞാലും ഇവ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദിഭവിക്കുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. അമിതമായ ഉറക്കം, അമിതവണ്ണം, അലസത, നീര്, കിതപ്പ്, അമിതമായ തണുപ്പ്, മുടികൊഴിച്ചിൽ, വരണ്ട ചർമം, ആർത്തവ സമയത്തെ അമിത രക്തസ്രാവം എന്നിങ്ങനെ പല ലക്ഷണങ്ങളും കണ്ടുവരുന്നു.

എന്നാൽ ചിലർക്ക് ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാകാം. തൈറോയ്ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ വർദ്ധിച്ചാൽ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. നെഞ്ചിടിപ്പ് ഉയരുക, കാലുകളിൽ വിറയൽ, സന്ധിവേദന, അമിതമായ വിയർപ്പ്, ഉറക്കമില്ലായ്മ, ക്രമം തെറ്റിയ ആർത്തവം, ശരീരഭാരം കുറയുക തുടങ്ങിയവയെല്ലാം ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ഭക്ഷണങ്ങളാണ്.

ഈ ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങൾ ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തെ കൂടി ബാധിക്കുന്നു. ഈ ഹോർമോണിന്റെ ഉൽപാദനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമാകാം. ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ ശ്രദ്ധിച്ചു കൃത്യമായ സമയത്ത് തന്നെ വൈദ്യ പരിശോധന നടത്തുക അല്ലെങ്കിൽ ഈ രോഗാവസ്ഥ പല സങ്കീർണതകൾക്കും കാരണമാകും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *