വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന പുതിയ രണ്ട് ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് വീട്ടിൽ ദോശമാവും ഇഡ്ഡലി മാവും അരച്ച് തയ്യാറാക്കിയതിനു ശേഷം രാവിലെ ഉണ്ടാക്കി നോക്കുമ്പോൾ ചില സന്ദർഭങ്ങളിൽ എങ്കിലും ദോശയും ഇഡ്ഡലിയും സോഫ്റ്റ് ആയി കിട്ടാതെ പോകാറുണ്ടോ. ഇതിനൊരു പരിഹാരം എന്ന് പറയുന്നത് മാവ് തയ്യാറാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം എന്നതാണ്. ഇനി മാവ് തയ്യാറാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.
ഇഡലിയും ദോശയും വളരെ സോഫ്റ്റ് ആയി കിട്ടും. അതിനായി ആദ്യം തന്നെ ഇഡലിക്കും ദോഷയ്ക്കും മാവ് തയ്യാറാക്കാൻ ആവശ്യമായ ഉഴുന്നു പച്ചരിയും വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക. നന്നായി കുതിർന്ന വന്നതിനുശേഷം ഇവ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് അരയ്ക്കുന്നതിന് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ അഞ്ചോ ആറോ ഐസ്ക്യൂബ് ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ഐസ് ക്യൂബ് ഇട്ടുകൊടുക്കുമ്പോൾ മിക്സിയിൽ മാവ് അരക്കുന്ന സമയത്തുണ്ടാകുന്ന ചൂട് ഒഴിവാക്കാൻ സാധിക്കും.
ചൂടാവുകയാണെങ്കിൽ ആ മാവിൽ തയ്യാറാക്കുന്ന ഇഡലിയും ദോശയും വളരെയധികം ഹാർഡ് ആയി തന്നെയിരിക്കും. അതുകൊണ്ട് ഇനി മാവ് അരയ്ക്കുമ്പോൾ എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. അടുത്തതായി ഒരു ടിപ്പ് മീൻ കറി വയ്ക്കുമ്പോൾ തേങ്ങാ അരച്ചുവെക്കാൻ നാം അരപ്പ് തയ്യാറാക്കാറുണ്ട്. ചില സമയങ്ങളിൽ മിക്സിയുടെ ബ്ലേഡിന് മൂർച്ച പോരാതെ വരുകയും തേങ്ങ നല്ല വെണ്ണ പോലെ അരഞ്ഞു കിട്ടാതെ വരികയും ചെയ്യും.
എന്നാൽ ഇനി തേങ്ങ അരയ്ക്കുമ്പോൾ ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. അതിനുശേഷം മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. തേങ്ങ നല്ല വെണ്ണ പോലെ അരഞ്ഞു കിട്ടും. എല്ലാ വീട്ടമ്മമാരും ഈ പറഞ്ഞ രണ്ട് ടിപ്പുകൾ തീർച്ചയായും പരീക്ഷിച്ചു നോക്കുക. ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.