ഏതൊരു അമ്മയെ സംബന്ധിച്ചിടത്തോളം തൻറെ മകൾ അല്ലെങ്കിൽ മകൻ ജീവനുതുല്യമാണ്. തങ്ങൾക്ക് ജീവിതത്തിൽ സുരക്ഷിതത്വം ഒന്നുമില്ലെങ്കിലും തൻറെ മക്കൾ സകല നന്മകളുടെയും സന്തോഷത്തോടെയും ആയുരാരോഗ്യസൗഖ്യത്തോടെയും ജീവിക്കണം എന്നതാണ് ഏതൊരു അമ്മയും ആഗ്രഹിക്കുന്നത്. മക്കളുടെ ഉയർച്ചയ്ക്കും ആയുർ ആരോഗ്യ സൗഖ്യത്തിനും ആയി എല്ലാ അമ്മമാരും എല്ലാ മാസവും ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഈ വഴിപാട് എല്ലാ മാസവും ചെയ്യുന്ന അമ്മമാരെ സംബന്ധിച്ചിടത്തോളം മക്കളുടെ ജീവിതത്തിൽ നിന്നും ദുഃഖവും ദുരിതവും ഇല്ലാതാവും. ആ വഴിപാട് എന്താണെന്ന് നോക്കാം. തൻറെ മക്കളുടെ അഭിവൃദ്ധിക്കായി ഏതു പ്രായത്തിലുള്ള വരായാലും ഈ വഴിപാട് ചെയ്യാൻ സാധിക്കും. ഈ വഴിപാട് ചെയ്യേണ്ടത് മഹാവിഷ്ണു ക്ഷേത്രത്തിലാണ്. അടുത്ത് വിഷ്ണു ക്ഷേത്രം ഇല്ലെങ്കിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഈ വഴിപാട് ചെയ്യാവുന്നതാണ്.
മലയാള മാസത്തിലെ മക്കളുടെ നാളെ വരുന്ന ദിവസം ക്ഷേത്രത്തിൽ പോവുക. അവരുടെ പേരും നാളും പറഞ്ഞു ആയുർ സൂക്ത പുഷ്പാഞ്ജലി നടത്തുക കൂടാതെ ത്രിമധുരം കൂടി കഴിക്കുക. ഇരട്ടി ഫലം ലഭിക്കുന്നതിനായി ഒരു താമരപ്പൂ സമർപ്പിക്കുന്നത് നല്ലതാണ്. താമര മൊട്ട് എല്ലായിപ്പോഴും കിട്ടാത്ത സാഹചര്യത്തിൽ ഒരു തുളസി മാല സമർപ്പിച്ചാലും മതി.
ഈ രണ്ടു കാര്യങ്ങളിൽ ഏതെങ്കിലും ഒന്നെങ്കിലും ചെയ്യുക. കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ഒരു അസുഖവും ബാധിക്കാതിരിക്കുവാനാണ് ഈ പുഷ്പാഞ്ജലി ചെയ്യുന്നത്. ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെങ്കിലും വിജയം കൈവരിക്കാൻ ഇത് സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.