ഒന്നിനു പുറകെ ഒന്നായി ചർമ്മ രോഗങ്ങൾ വരുന്നുണ്ടെങ്കിൽ തീർച്ചയായും സൂക്ഷിക്കണം…

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ത്വക്കിനെ ബാധിക്കുന്ന ഒട്ടേറെ രോഗങ്ങൾ ഉണ്ട്. എന്നാൽ ഇവയൊന്നും യഥാർത്ഥത്തിൽ ത്വക്കിനെ എല്ലാ ബാധിക്കുന്നത് രോഗത്തിന്റെ ലക്ഷണമാണ് ത്വക്കിലൂടെ പുറത്തേക്ക് പ്രകടമാകുന്നത്. രക്തത്തിലോ രക്തചക്രമണ വ്യവസ്ഥയിലോ ഉണ്ടാകുന്ന പല രോഗങ്ങളും ത്വക്കിൽ പ്രതിഫലിക്കുന്നു. ചില ജീവകങ്ങളുടെ അപര്യാപ്തതയും മസ്തിഷ്ക കാണ്ട വീക്കങ്ങളും ത്വക്കിൽ മരവിപ്പ് ഉണ്ടാക്കുന്നു.

ചില ഭക്ഷണപദാർത്ഥങ്ങൾ, മരുന്നുകൾ, രോഗാണുക്കൾ എന്നിവയോട് ഉണ്ടാകുന്ന അലർജി ത്വക്കിലെ മാറ്റങ്ങൾക്ക് കാരണമാകും. ത്വക്കിന് മാത്രം ബാധിക്കുന്ന രോഗങ്ങളാണ് സോറിയോ സിസ്, മുഖക്കുരു എന്നിവ. ചില ചർമ്മ രോഗങ്ങൾ പാരമ്പര്യ ഘടകങ്ങൾക്ക് ഉണ്ട്. സാധാരണയായി കാണപ്പെടുന്ന ചർമ്മ രോഗങ്ങൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറില്ല എന്നാൽ ചില രോഗങ്ങൾ പഴക്കം ചെല്ലുമ്പോൾ ഗുരുതരമായി മാറുന്നു.

ഉപ്പൂറ്റിയിൽ ഉണ്ടാകുന്ന വിണ്ടീറൽ ഒരു ചർമ്മ സൗന്ദര്യ പ്രശ്നമാണ്. വരണ്ട ചർമ്മക്കാരനാണ് ഇത് കൂടുതലായി കാണുന്നത്. ഇത് ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ആഴത്തിൽ കീറുകയും ചെയ്യുന്നു. കൗമാരക്കാരിലും യുവാക്കളിലും സാധാരണയായി കണ്ടുവരുന്ന മുഖക്കുരുവും താരനും ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല അത് അവരുടെ മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നു.

ഓരോരുത്തരുടെയും ശരീരത്തിന്റെ സ്വഭാവം അനുസരിച്ച് മുഖക്കുരുവിന്റെ കാരണങ്ങളും വ്യത്യസ്തമാവും. ചർമ്മത്തിൽ ഉണ്ടാകുന്ന വട്ടച്ചൊറിയാണ് മറ്റൊരു പ്രശ്നം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയിലാണ് ഇത് കൂടുതലായും കാണുന്നത്. ഇത് ഒരു ഫംഗസ് അണുബാധയാണ്. ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.