ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ. കാൽസ്യം , യൂറിക് ആസിഡ്, ഓക്സലേറ്റ് എന്നിവ അടങ്ങിയിട്ടുള്ള ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് കല്ലുകൾ ആയി രൂപപ്പെടുന്നത്. നടുവിനും ഇരുവശങ്ങളിലും ഉള്ള കഠിനമായ വേദനയാണ്, ഇതിൻറെ പ്രധാന ലക്ഷണം. രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ച് എടുത്ത് ശരീരം വൃത്തിയായി.
സൂക്ഷിക്കാൻ സഹായിക്കുന്ന ഒരു അവയവമാണ് വൃക്കകൾ. മൂത്രത്തിൽ കല്ല് ഉണ്ടായാൽ അത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുന്നതാണ് ഇതിനെ പ്രധാന കാരണം. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കിൽ അവ എല്ലാം യോജിച്ച് കല്ലുകൾ ആയി മാറുന്നു. ഇതിന് മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് പൊണ്ണത്തടി.
ചിലർക്ക് പാരമ്പര്യമായും ഇത് ലഭിക്കുന്നുണ്ട്. ആഹാരസാധനങ്ങളിൽ ഉപ്പിന്റെയും മധുരത്തിന്റെയും അളവ് വർദ്ധിച്ചാലും ഈ രോഗ അവസ്ഥ ഉണ്ടാവും. മൂത്രമൊഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന വേദന,തലകറക്കം, ഛർദി മൂത്രത്തിൽ രക്തം കാണുക, ഇവയെല്ലാമാണ് മറ്റു ചില ലക്ഷണങ്ങൾ. രക്ത പരിശോധനയിലൂടെയും യൂറിൻ ടെസ്റ്റിലൂടെയും ഇത് കണ്ടുപിടിക്കാവുന്നതാണ്.
വയറിൻറെ അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്നതും നല്ലതാണ്. ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, മത്സ്യം മാംസം മുട്ട തക്കാളി കോളിഫ്ലവർ എന്നീ സാധനങ്ങൾ ഒഴിവാക്കുക. കോഫി,മുന്തിരി, സപ്പോട്ട, ചോക്ലേറ്റ് ഇങ്ങനെയുള്ളവയും ഒഴിവാക്കേണ്ടതാണ്. ബദാം ബാർലി ഓട്സ് ഇളനീർ ഏത്തപ്പഴം എന്നിവയെല്ലാം ചെറിയ അളവിൽ കഴിക്കുന്നത് വളരെ നല്ലതാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.