ഈ ഇല വീട്ടിലുണ്ടെങ്കിൽ മുടി പനങ്കുല പോലെ തഴച്ചു വളരും.. പേരയില കൊണ്ട് ഒരു കിടിലൻ ഹെയർ ടിപ്പ്..

മുടിയുടെ സൗന്ദര്യവും ആരോഗ്യവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നീണ്ട പനങ്കുല പോലുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ ഇതിനായി വിപണിയിൽ ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങളേക്കാൾ ഏറ്റവും ഉത്തമം നമ്മുടെ ചില നാട്ടുവൈദ്യങ്ങളാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത പ്രകൃതിദത്തമായ രീതികൾ മുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കുന്നു.

നമ്മുടെ വീടുകളിൽ ലഭിക്കുന്ന പേരയില കൊണ്ട് മുടിയുടെ ആരോഗ്യവും നീളവും വർദ്ധിപ്പിക്കാം. കൂടാതെ മുടികൊഴിച്ചിൽ താരൻ എന്നീ പ്രശ്നങ്ങൾ പൂർണ്ണമായും അകറ്റുന്നതിന് പേരയില സഹായകമാകുന്നു. ഇലയിൽ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട് ഇവ പല അസുഖങ്ങൾക്കും ഉള്ള മരുന്നു കൂടിയാണ്. ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ പേരയുടെ ഇലകൾ വളരെ സഹായകമാകുന്നു.

പ്രമേഹത്തെ തടയുന്നതിനും കുറയ്ക്കുന്നതിനും പേരയിലയിട്ട് തിളപ്പിച്ച വെള്ളം ഗുണം ചെയ്യും. ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടുന്നതിനും വളരെ നല്ല ഔഷധമാണ് പേരയില ഗുണങ്ങൾക്ക് പുറമേ ഒട്ടേറെ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്കും മുടിയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കുറച്ചുപേരെയില്ല വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക.

ചൂടാറിയതിനു ശേഷം ആ വെള്ളം ഉപയോഗിച്ച് തല കഴുകാവുന്നതാണ്. തലയോട്ടിയിലും മുടിയിഴകളിലും പേരിലയുടെ വെള്ള ഉപയോഗിച്ച് നന്നായി മസാജ് ചെയ്തു കൊടുക്കുക. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇങ്ങനെ ചെയ്യുന്നത് മുടി വളരുന്നതിന് സഹായകമാകുന്നു. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.