രണ്ട് ഇല വായിലിട്ട് ചവച്ചാൽ തലവേദന പമ്പ് കടക്കും, ശംഖ് പുഷ്പം എന്ന ഔഷധം…

വേലിക്കലും തൊടിയിലും എല്ലാം കാണുന്ന ഈ പൂവ് നിരവധി ആരോഗ്യപരമായി ഗുണങ്ങളാൽ സമ്പന്നമാണ്. ബട്ടർഫ്ലൈ പി എന്ന ഈ പുഷ്പം ശംഖ് പുഷ്പം എന്ന പേരിൽ അറിയപ്പെടുന്നു. പല ആയുർവേദ മരുന്നുകളിലും ഇത് ഉപയോഗിക്കാറുണ്ട്. ശംഖ് പുഷ്പത്തിന്റെ പൂ മാത്രമല്ല ഇലയും ഏറെ ഗുണം നൽകുന്ന ഒന്നാണ്. പരമ്പരാഗതമായ പല മരുന്നുകളിലും ഇത് ഉപയോഗിക്കുന്നതാണ് കൂടാതെ ഭക്ഷണ വസ്തുക്കളിൽ നിറം ചേർക്കാനും ഈ പുഷ്പം ഉപയോഗിക്കുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിനു മുടിക്കും ഏറെ നല്ലതാണ്. ശരീരത്തിലെയും ചർമ്മത്തിലെയും ടോക്സിനുകളെ നീക്കം ചെയ്യുന്നതിന് ഈ പുഷ്പം സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം. ഇതിൽ അടങ്ങിയിരിക്കുന്ന അസൈറ്റിൽ കോളിൻ എന്ന ഘടകം നല്ല രീതിയിൽ ബ്രെയിൻ പ്രവർത്തിക്കുവാൻ സഹായിക്കും.

പ്രായം ആകുമ്പോൾ ഉണ്ടാകുന്ന ഓർമ്മക്കുറവ് പരിഹരിക്കുന്നതിനും ഈ പുഷ്പം ഏറെ ഗുണം ചെയ്യുന്നു. ക്യാൻസർ കോശങ്ങളിലേക്ക് കയറി ഇതിൻറെ വളർച്ച മുരടിപ്പിക്കാൻ ഈ പുഷ്പത്തിന് സാധിക്കുന്നു. ട്യൂമറുകളെ തടയുന്നതിനും ഈ ഔഷധ പുഷ്പത്തിന് കഴിയുന്നു. ശരീരത്തിനകത്തെ പഴുപ്പും നീരും എല്ലാം തടയുന്നതിന് ഇത് സഹായകമാകും. ഇതിൻറെ രണ്ടില വായിലിട്ട് ചവച്ചാൽ തലവേദന മാറിക്കിട്ടും.

ഇതിൻറെ ഇലയും പൂവും എല്ലാം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നതും ഏറെ നല്ലതാണ്. തലവേദനയ്ക്കും മറ്റു ശരീരവേദനയ്ക്കും ശങ്കുപുഷ്പം ഉത്തമ പരിഹാരം ആണ്. കണ്ണിനെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നായി ഇത് ഉപയോഗിക്കാം. ബിപി കുറയ്ക്കാനുള്ള നല്ലൊരു ഉപാധി കൂടിയാണ്. ഇതിൻറെ മറ്റു ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.