പഴങ്ങൾ ഇങ്ങനെ കഴിച്ചില്ലെങ്കിൽ നിങ്ങൾക്ക് യാതൊരു ഗുണവും ലഭിക്കില്ല…

എല്ലാവർക്കും ഇഷ്ടമുള്ള ആഹാരസാധനമാണ് പഴങ്ങൾ. പഴങ്ങൾ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ അതുകൊണ്ട് യാതൊരു ഫലവും തന്നെ ഉണ്ടാവില്ല അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. തെറ്റായ രീതിയിൽ പഴങ്ങൾ കഴിക്കുമ്പോൾ അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം തൊട്ടു പിറകിൽ തന്നെ പഴങ്ങൾ കഴിക്കുന്നത് നല്ലതല്ല.

ഏറ്റവും നല്ലത് വെറും വയറ്റിൽ കഴിക്കുന്നതാണ് . പഴങ്ങൾ വളരെ അധികം രുചിയോടെ കഴിക്കുന്നതാണ് നമുക്ക് ഏവർക്കും ഇഷ്ടം. അതിനായി അതിൽ പഞ്ചസാരയും പാലും ചേർക്കുന്നതു മൂലം മുഴുവൻ ഗുണവും നഷ്ടപ്പെടുന്നു. പഴങ്ങൾ ജ്യൂസ് ആക്കി കുടിക്കുമ്പോൾ വേണ്ടത്ര ഗുണം ലഭിക്കുന്നില്ല. വളരെയധികം വിലകൊടുത്ത് വിദേശ പഴങ്ങൾ വാങ്ങി കഴിക്കുന്നവരാണ് പലരും.

എന്നാൽ നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായത് നമുക്ക് ചുറ്റും ലഭ്യമാകുന്ന പഴങ്ങൾ തന്നെയാണ്. സീസണൽ പഴങ്ങളാണ് ശരീരത്തിന് വളരെ ഗുണം ചെയ്യുന്നത്. മാങ്ങ, ചക്ക, പപ്പായ, പേരക്ക . പഴങ്ങൾ സമീകൃതമായ രീതിയിൽ ദിവസേന ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഒട്ടനവധി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.ലാഭം ഉണ്ടാക്കുന്നതിന് വേണ്ടി കീടനാശിനികൾ ഉപയോഗിച്ചിട്ടുള്ള പഴങ്ങളാണ്.

നമുക്ക് വിപണിയിൽ നിന്നും ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിന് ഏറ്റവും നല്ലത് സാധാരണയായി ലഭിക്കുന്ന പഴങ്ങൾ തന്നെ. ദിവസേന പഴങ്ങൾ കഴിക്കുന്നുണ്ട് എന്നതുകൊണ്ട് മാത്രം കാര്യമില്ല. അത് കഴിക്കുന്ന രീതിയും സമയവും വളരെ പ്രധാനപ്പെട്ടതാണ്. പുളിപ്പുള്ള പഴങ്ങൾ ഒരിക്കലും പാലുമായി കൂട്ടിച്ചേർത്ത് കഴിക്കരുത്. അവ ഗുണത്തേക്കാൾ ദോഷം ചെയ്യും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *