ദിവസവും ഒരു ഏലക്ക കഴിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ചെറുതല്ല…

സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഏലയ്ക്ക. സുഗന്ധം കൊണ്ടുമാത്രമല്ല ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരം കൂടിയാണിത്. ദിവസവും ഒരു ഏലക്കയെങ്കിലും കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിസ്സാരമല്ല. ഏലക്കയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകൾ ഹൃദയത്തിൻറെ ആരോഗ്യത്തെ മെച്ചപ്പെടുത്തി ഹൃദയാഘാതം കുറയ്ക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായകമാണ്. അബദ്ധം തടയാൻ ഏറ്റവും നല്ലതാണ് ഏലയ്ക്ക എന്ന് പഠനങ്ങൾ പറയുന്നു. ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. ഇന്ന് പലരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വിഷാദരോഗം. ഈ രോഗത്തെ നേരിടാനുള്ള സവിശേഷത ഏലയ്ക്കയ്ക്ക് ഉണ്ട്.

ഏലക്ക പൊടി ദൈനംദിന ചായയിൽ തിളപ്പിച്ചു കുടിക്കുന്നത് മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാകും. ആസ്മ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരം ഏകുന്നതിനും ഏലക്ക ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന മാംഗനീസ് എന്ന ധാതു പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതിനു ഗുണം ചെയ്യുന്നു. ലൈംഗികശേഷി വർദ്ധിപ്പിക്കാൻ ആയി ഉപയോഗിക്കുന്ന മരുന്നുകളിലെ ഏറ്റവും പ്രധാന ഘടകമാണ് ഏലയ്ക്ക.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് രക്തസംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നു. ത്വക്ക് രോഗങ്ങളെ പൂർണ്ണമായി അകറ്റുന്നതിനും ഏലയ്ക്ക വഹിക്കുന്ന പങ്ക് ചെറുതല്ല. ദിവസേനയുള്ള ഭക്ഷണത്തിൽ ഏലക്ക പൊടിയോ വിത്തുകളോ ഉപയോഗിക്കുന്നത് മുടിക്കും വളരെ നല്ലതാണ്. വായിൽ നിന്ന് ദുർഗന്ധം വരുന്ന സൂക്ഷ്മാണുക്കളെ നേരിടുന്നതിനും ദന്ത ശുചിത്വം മെച്ചപ്പെടുത്തുന്നതിനും ഏലക്കായെ പോലെ ഇത്രയധികം ഗുണങ്ങൾ ഉള്ള വേറൊരു മരുന്നില്ല.