അല്പം കാപ്പിപ്പൊടി ഉണ്ടെങ്കിൽ മുടി ഒരിക്കലും നരയ്ക്കില്ല, വീട്ടിൽ തന്നെ ഹെയർ ഡൈ തയ്യാറാക്കാം…

മുടി നരയ്ക്കുന്നത് ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പ്രായമാകുന്നതിന്റെ ലക്ഷണമാണ് മുടിയിലെ നര. എന്നാൽ ഇന്ന് ചെറുപ്പക്കാരിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നു. പല കാരണങ്ങൾ കൊണ്ടാണ് ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത്. പാരമ്പര്യം, പോഷക ആഹാരക്കുറവ്, ജീവിതശൈലിയിലെ മാറ്റങ്ങൾ, ഉറക്കക്കുറവ്, ടെൻഷൻ എന്നിവയെല്ലാമാണ് മുടി നരയ്ക്കാൻ കാരണമാകുന്നത്.

ഇത് പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന ഒന്നാണ്. മുടിയിലെ നരമറിക്കുന്നതിന് വിവിധ ഹെയർ ഡൈകൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇവയിൽ കെമിക്കലുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുവാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ആവാം നിരവധി ആളുകൾ ഇത്തരം കൈകൾ വളരെ പേടിയോടെ മാത്രം ഉപയോഗിക്കുന്നത്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം.

യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഏതു പ്രായക്കാർക്കും ഉപയോഗിക്കാവുന്നതാണ്. ഇത് നിർമ്മിക്കുന്നതിന് പ്രധാനമായും ആവശ്യമുള്ളത് കാപ്പിപ്പൊടിയാണ്. മുടിയുടെ വേരുകൾക്ക് ബലം നൽകി മുടി വളരാനും ഇത് സഹായകമാകും. ഇത് ഉണ്ടാക്കുന്നതിന് നല്ല ശുദ്ധമായ വെള്ളവും ശുദ്ധമായ കാപ്പിപ്പൊടിയും ആവശ്യമാണ്. ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് കുറച്ചു കാപ്പിപ്പൊടി ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക.

ചൂടാറിയതിനു ശേഷം അത് അരിച്ചെടുക്കുക. കുളിക്കുന്നതിന് കുറച്ചുസമയം മുൻപായി തലയോട്ടിയിലും മുടിയിഴകളിലും ഇത് നന്നായി തേച്ചുപിടിപ്പിക്കാവുന്നതാണ്. തുടർച്ചയായി മൂന്ന് ദിവസം ഇങ്ങനെ ചെയ്താൽ മാത്രമേ നല്ലൊരു റിസൾട്ട് ലഭിക്കുകയുള്ളൂ. അതിനുശേഷം ഇടവിട്ട ദിവസങ്ങളിൽ ഇത് ഉപയോഗിക്കുക. ഇതിലെ പ്രധാന ഘടകം കാപ്പിപ്പൊടി ആയതുകൊണ്ട് തന്നെ യാതൊരു ദോഷവും മുടിക്ക് ഉണ്ടാവുകയില്ല. മുടിയുടെ വേര് മുതൽ കറുപ്പിക്കുന്നതിന് ഈ രീതി സഹായകമാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.