നമുക്ക് ചുറ്റും കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ് കല്ലുരുക്കി. ഋഷിഭക്ഷ, സന്യാസി പച്ച, മീനാംഗണി എന്നിങ്ങനെ വ്യത്യസ്ത പേരിലും ഇത് അറിയപ്പെടുന്നു. ഏകദേശം 30 സെന്റീമീറ്റർ ആണ് ഇതിൻറെ ഉയരം. പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടുമായി ചെറിയ ഇലകൾ കാണപ്പെടുന്നു. ചെറിയ വെളുത്ത പൂക്കളാണ് ഇതിനുള്ളത്. തൂങ്ങലുകൾ പോലെ തൂങ്ങി തൂങ്ങിക്കിടക്കുന്നവയാണ് അതിൻറെ വിത്തുകൾ.
വളരെയധികം ഔഷധ ഗുണങ്ങൾ ഉള്ള ഈ ചെടി കഫം, പിത്തം, പനി, ത്വക്ക് രോഗങ്ങൾ, മൂത്രത്തിൽ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. മൂത്രത്തിൽ കല്ലിന് വളരെ ഫലപ്രദമായ ഒരു മരുന്നാണിത്. കല്ലിനെ അലിയിച്ച് കളയാനുള്ള ഈ സസ്യത്തിന്റെ കഴിവ് കാരണമാണ് ഇതിനെ കല്ലുരുക്കി എന്ന പേര് വിളിക്കുന്നത്. ഈ സസ്യം സമൂലം കഴുകി വൃത്തിയാക്കി നല്ലപോലെ അരച്ച് എടുക്കുക.
ഇത് കരിക്കിൻ വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറുന്നതിന് സഹായിക്കും. അല്ലെങ്കിൽ ഈ സസ്യം സമൂലം അരച്ച് പാലിൽ ചേർത്ത് കഴിച്ചാലും മതിയാവും. കൂടാതെ ഒട്ടനവധി രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഈ സസ്യം. മഞ്ഞപ്പിത്തം, തലവേദന, ചെവി വേദന, പ്രമേഹം, അതിസാരം, വയറ്റിലെ പ്രശ്നങ്ങൾ, പല്ലുവേദന.
അരിമ്പാറ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇതൊരു ഔഷധമായി ഉപയോഗിക്കാവുന്നതാണ്. പാമ്പുകടി ഏറ്റവർക്കും അതിലെ വിഷാംശം ഇല്ലാതാക്കാൻ ഈ സസ്യം ഉപയോഗിക്കാറുണ്ട്. മിക്കവരും ശ്രദ്ധിക്കാതെ നശിപ്പിച്ചു കളയുന്ന ഈ ചെടിയുടെ ഗുണങ്ങൾ മനസ്സിലാക്കി പല രോഗങ്ങൾകുള്ള ഔഷധമായി ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.