രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. പ്രായഭേദമന്യേ എല്ലാവരിലും ഈ രോഗാവസ്ഥ കണ്ടുവരുന്നു. കൗമാരക്കാരായ പെൺകുട്ടികൾ, കുട്ടികൾ,ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഇവരിലെല്ലാമാണ് ഇത് കൂടുതലായും കാണപ്പെടുന്നത് ക്ഷീണം തലവേദന,തലകറക്കം, വിശപ്പില്ലായ്മ, മുടികൊഴിച്ചിൽ, ശ്വാസ തടസ്സം, കാൽപാദങ്ങളിലെ നീര് കണ്ണ് നാവ് ത്വക്ക് എന്നിവ വിളറി കാണുക,നഖങ്ങൾ സ്പൂണിന്റെ ആകൃതിയിൽ വളയുക തുടങ്ങിയവയെല്ലാമാണ്.
പ്രധാനമായും വിളർച്ചയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. കുട്ടികളിൽ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്. ശരീരഭാരം കുറയുക, ആരോഗ്യമില്ലായ്മ, ഓർമ്മശക്തി കുറയുക, പ്രതിരോധശേഷി കുറയുക, ബുദ്ധിവികാസം തടയുക , എന്നിങ്ങനെ പല അപകട സാധ്യതകൾ കുട്ടികളിൽ ഉണ്ടാവും. ഇതിൻറെ ലക്ഷണങ്ങൾ മനസ്സിലാക്കി രോഗം ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ രോഗത്തെ പ്രതിരോധിക്കാനായി ഭക്ഷണത്തിൽ ചില ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. ഇരുമ്പു ധാരാളം അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കുക.
ഇറച്ചി മുട്ട മത്സ്യം ധാന്യങ്ങൾ പയറുവർഗങ്ങൾ ഇലക്കറികൾ എന്നിവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട് ഇവഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഈ രോഗം ഗർഭിണികളിൽ വളരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഭാരം കുറഞ്ഞ കുട്ടികളുടെ ജനനം, അമിത രക്തസ്രാവം, കുട്ടികളിൽ അംഗവൈകല്യം എന്നിങ്ങനെ. വിളർച്ചയുടെ ലക്ഷണങ്ങൾ മനസ്സിലാക്കി എത്രയും വേഗം രോഗത്തിനുള്ള ചികിത്സ തേടേണ്ടതാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ധാരാളം കഴിക്കാനായി.
ശ്രദ്ധിക്കുന്നതിനോടൊപ്പം ചായ കാപ്പി എന്നിവ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിക്കുന്നത് വഴി രോഗം നിർണയിക്കാവുന്നതാണ്. വിരശല്യം, അണുബാധ, പോഷണക്കുറവ്, ജനിതക രോഗങ്ങൾ, ആർത്തവ സമയത്തെ അമിത രക്തസ്രാവം ഇവയെല്ലാമാണ് പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.