വെളിച്ചെണ്ണയുടെ ഗുണങ്ങൾ ആരും പറഞ്ഞു തരേണ്ട ആവശ്യമില്ല നമ്മുടെ നിത്യ ജീവിതത്തിൽ ഇത് ഇല്ലാത്ത കറികൾ വളരെ കുറവാണ് . ഭക്ഷണത്തിന് രുചി നൽകുന്നതിന് മാത്രമല്ല ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ചേർത്തിട്ടുള്ള പല ഔഷധങ്ങളെ കുറിച്ച് ആയുർവേദത്തിൽ പറയുന്നുണ്ട്. ശരീരത്തെപ്പോഷിപ്പിക്കുന്നതിനും ക്ഷീണമകറ്റാനും വെളിച്ചെണ്ണ വഹിക്കുന്ന പങ്ക് ചെറുതല്ല.
വാത പിത്ത രോഗങ്ങളെ ഇല്ലാതാക്കാൻ വെളിച്ച സാധിക്കും. ഒട്ടേറെ രോഗങ്ങൾക്കുള്ള പരിഹാരമാർഗ്ഗം കൂടിയാണ് വെളിച്ചെണ്ണ. പണ്ടുകാലങ്ങളിൽ എണ്ണ തേച്ചു കുളിക്കാത്തവർ വളരെ കുറവായിരുന്നു എന്നാൽ ഇന്നത്തെ തലമുറ തേച്ചു കുളി എന്ന ആചാരം അറിയാതെ ജീവിക്കുന്നു. ശരീരത്തിന് ആരോഗ്യവും, ചർമ്മത്തിന് തിളക്കവും , മുടിക്ക് ആയുസ്സും നൽകുന്ന ഒന്നാണ് വെളിച്ചെണ്ണ.
എണ്ണ തേച്ചു കുളി ക്ഷീണത്തെ നീക്കി സുഖവും ബലവും സൗന്ദര്യവും ആയുസ്സും ശരീരപുഷ്ടിയും വർദ്ധിപ്പിക്കുന്നു. അല്പം വെളിച്ചെണ്ണയും ഉപ്പും യോജിപ്പിച്ച് മുഖത്ത് മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. ഇത് മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാനും കരിവാളിപ്പ് മാറാനും സഹായിക്കുന്നു. സ്ക്രബ്ബറായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ മുഖത്തിലേക്കുള്ള രക്തസംക്രമണം വർദ്ധിക്കുകയും തിളക്കവും സൗന്ദര്യവും.
ലഭിക്കാൻ ഇത് സഹായകമാണ്. വെളിച്ചെണ്ണയും ഉപ്പും കൂടി യോജിപ്പിച്ച് പല്ല് തേക്കുന്നത് , മഞ്ഞക്കറ അകറ്റാനും പല്ലു വെട്ടി തിളങ്ങാനും കാരണമാകും. കാലങ്ങളായി പല്ലിൽ അടിഞ്ഞുകൂടിയിരിക്കുന്ന മഞ്ഞക്കറകൾ ഇല്ലാതാക്കാൻ തുടർച്ചയായി കുറച്ചു ദിവസങ്ങളിൽ ഇത് ചെയ്താൽ മതിയാവും. യാതൊരു ചിലവുമില്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ സൗന്ദര്യ ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.