ഉപ്പും ചെറുനാരങ്ങയും ഉണ്ടെങ്കിൽ ഇതാ ചില കിടിലൻ സൂത്രങ്ങൾ…

നമ്മുടെ വീട്ടിലെ എന്നും ഉണ്ടാകുന്ന രണ്ട് പദാർത്ഥങ്ങളാണ് ഉപ്പും ചെറുനാരങ്ങയും. ഉപ്പ് ഒരു പ്രാവശ്യമെങ്കിലും ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ ഉപ്പിന്റെ പ്രയോജനവും ഉപയോഗവും ഗുണങ്ങളും ആർക്കും തന്നെ പറഞ്ഞു തരേണ്ട ആവശ്യം ഉണ്ടാവുകയില്ല. അതുപോലെതന്നെ നിരവധി ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് ചെറുനാരങ്ങ.

ശരീരത്തിന്റെ ആരോഗ്യ മെച്ചപ്പെടുത്തുവാനും രോഗശമനത്തിനും ചെറുനാരങ്ങ കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. ഉപ്പും ചെറുനാരങ്ങയും നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ അതുകൊണ്ട് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. നമ്മുടെ വീട്ടിലുള്ള കത്തികൾ, സ്റ്റീൽ പാത്രങ്ങൾ, എന്നിവയിലേക്ക് തുരുമ്പ് ഉണ്ടാവാറുണ്ട്.

തുരുമ്പ് കളയാനായി ഉപ്പും ചെറുനാരങ്ങയും കൂടി ചേർത്ത് നന്നായി ഉരച്ചു കൊടുത്താൽ മതിയാകും. കീപാത്രത്തിൽ ആണെങ്കിലും തുരുമ്പ് കളയാൻ ഉള്ള ഏറ്റവും നല്ലൊരു മാർഗമാണിത്. നന്നായി ഉരച്ചു കൊടുത്തതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക അവ പുതിയത് പോലെ മാറിക്കാണും. ഏതു പാത്രമാണെങ്കിലും ഈ രീതിയിൽ തന്നെ നമുക്ക് തുരുമ്പ് കളയാവുന്നതാണ്. നമ്മുടെ വീട്ടിലെ വുഡൻ കട്ടിംഗ് ബോർഡ് ക്ലീൻ ചെയ്യുന്നതിനും ഈ രീതി തന്നെ ഉപയോഗിക്കാവുന്നതാണ്.

പല പച്ചക്കറികളും മുറിക്കുന്നത് മൂലം അതിൽ നിരവധി കറകൾ ഉണ്ടാവാനുള്ള സാധ്യതകൾ കാണും. എന്നാൽ അവയൊക്കെ അകറ്റി ബോർഡ് ക്ലീൻ ആക്കുന്നതിന് ഉപ്പും ചെറുനാരങ്ങയും ചേർത്ത് ഉരിച്ചു കൊടുത്താൽ മതിയാകും. കട്ടിംഗ് ബോർഡിൽ ഉണ്ടാകുന്ന ദുർഗന്ധം അകറ്റാനും ഇത് നല്ലൊരു ഐഡിയ ആണ്. കറപിടിച്ച സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കി എടുക്കാനും ഈ രീതി തന്നെ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.