ഈ സാധനം വീട്ടിലുണ്ടെങ്കിൽ ഒട്ടുമിക്ക രോഗങ്ങളും പമ്പകടക്കും…

വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധ വ്യഞ്ജനമാണ് അയമോദകം. യൂനാനി ഔഷധങ്ങളിലെ പ്രധാന ചേരുവയാണ് അയമോദകം. ഇരുമ്പിൻറെ അംശം കൂടുതലായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അനീമിയ മാറിക്കിട്ടും. നല്ല ഉന്മേഷവും ഊർജ്ജവും ലഭിക്കും. ഒട്ടേറെ നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട് ദഹനപ്രക്രിയയെ സഹായിക്കുന്നു.

ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇത് ഉപയോഗിക്കുന്നത് വഴി മാറിക്കിട്ടും. അഷ്ടചൂർണത്തിലെ പ്രധാന ഘടകവും അയമോദകം തന്നെ. ഇതിൻറെ ഉപയോഗം അമിതമായ കൊഴുപ്പ് പുറത്തു കളയുവാനും അമിതഭാരം കുറയ്ക്കാനും സഹായിക്കുന്നു. ദഹനപ്രക്രിയ എളുപ്പമാക്കുന്നതിലൂടെ ശരീരത്തിൻറെ അമിതഭാരവും പൊണ്ണത്തടിയും കുടവയറും എല്ലാം കുറയ്ക്കുവാൻ സഹായിക്കുന്നു.

അയമോദകം ഇട്ട വെള്ളം കവിൾ കൊള്ളുന്നത് പല്ലുവേദന കുറയ്ക്കാൻ സഹായിക്കും. തലവേദനയ്ക്കും ഈ അയമോദക വെള്ളം ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് അയമോദക വെള്ളം കുടിച്ചാൽ മതി തലവേദന പമ്പ കടക്കും. അയമോദകവും ശർക്കരയും കൂടി കഴിക്കുന്നത് ജലദോഷം മാറാൻ സഹായിക്കും. അയമോദകവും വെണ്ണയും ചേർത്ത് കഴിക്കുകയാണെങ്കിൽ കഫക്കെട്ട് മാറിക്കിട്ടും. ചർമ്മ സൗന്ദര്യത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. മുഖത്തിലെ കറുത്ത പാടുകൾ, മുഖക്കുരു.

എന്നിവ നീക്കം ചെയ്യുന്നതിനായി അയമോദകം അരച്ച് തേക്കുന്നത് ഇതിന് സഹായിക്കും. ഇപ്പോൾ വിപണിയിൽ ലഭ്യമാവുന്ന അയമോദകം ഗുളിക അഥവാ വായു ഗുളിക,അസിഡിറ്റിക്ക് വളരെ നല്ലതാണ്. പൊടിച്ച് തേനോ മോരോ കൂട്ടി സേവിക്കുന്നത് ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്. , ഇത് ചർമ്മ രോഗങ്ങൾക്ക് വളരെ നല്ലതാണ്. മഞ്ഞളും അയമോദകവും കൂട്ടി അരച്ച് ചർമ്മ പ്രശ്നം ഉള്ള ഭാഗങ്ങളിൽ തേക്കുകയാണെങ്കിൽ വളരെ നല്ലതാണ്. അയമോദകത്തിന്റെ കൂടുതൽ ഉപയോഗങ്ങൾ മനസ്സിലാക്കാനായി വീഡിയോ കാണൂ….

Leave a Reply

Your email address will not be published. Required fields are marked *