നമ്മൾ പലപ്പോഴും നമ്മുടെ വീട്ടിലുള്ള പഴയ തുണികൾ കളയാറും കത്തിക്കാറുമാണ് പതിവ്. എന്നാൽ ഇനി എത്ര പഴകിയ തുണി ആണെങ്കിലും ഏതുതരത്തിലുള്ള തുണി ആണെങ്കിലും വെറുതെ കളയേണ്ട ആവശ്യമില്ല. തൈക്കാതെയും തുന്നാഥയും ഒരു സേഫ്റ്റി പിന്നിന്റെയും ആവശ്യമില്ലാതെ പഴയ തുണികൾ ഉപയോഗിച്ചുകൊണ്ട് ഒരു ഡോർ മാറ്റ് തയ്യാറാക്കാം. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് എളുപ്പത്തിൽ തന്നെ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം.
ഇതിനായി ആദ്യം തന്നെ ഒരു കാർഡ്ബോർഡിൻറെ വലിയ കഷ്ണം എടുക്കുക. കാർഡ്ബോർഡിൻറെ നീളമുള്ള സൈഡ് മാർജിൻ വരച്ചു കൊടുക്കുക. കാർഡ്ബോർഡിൻറെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് അടുത്തായി വരകൾ ഇട്ടുകൊടുക്കുക. വരച്ചിരിക്കുന്ന വരയിൽ നിന്ന് മാർജിൻ ഇൻറെ ഭാഗം വരെ മാത്രം കട്ട് ചെയ്ത് എടുക്കണം. നല്ല കനമുള്ള കട്ടിയുള്ള ഒരു കോട്ടൺ ത്രെഡ് ഇതിനായി എടുക്കുക.
കാർഡ്ബോർഡിൻറെ കട്ട് ചെയ്ത ഭാഗത്ത് കൂടി ത്രെഡ് നല്ല നീളത്തിൽ തന്നെ വലിച്ചെടുക്കുക. ഈയൊരു രീതിയിൽ ചെയ്യുമ്പോൾ നല്ല ടൈറ്റ് ആയിട്ട് വേണം നൂല് വലിച്ചെടുക്കുവാൻ. അവസാനം വരെ ഇതുപോലെ വലിച്ചെടുത്തതിനു ശേഷം താഴെയുള്ള ഭാഗത്ത് ഒരു കെട്ടിട്ട് കൊടുക്കണം. രണ്ട് സൈഡിലും അതുപോലെ തന്നെ ഒട്ടും തന്നെ ലൂസ് ആകാതെ കെട്ട് ഇട്ടു കൊടുക്കുക.
നമ്മുടെ കൈയിലുള്ള പഴയ നൈറ്റിയുടെ മുകളിലെ ഭാഗം കട്ട് ചെയ്തു കളയുക. നൈറ്റിയുടെ താഴത്തെ ഭാഗത്ത് കാർഡ്ബോർഡ് വെച്ചുകൊടുത്തു അതിനെക്കാളും കുറച്ച് കൂടുതൽ അളവിൽ തുണി മുറിച്ചെടുക്കേണ്ടതാണ്. ഇത് എങ്ങനെ ചെയ്യണം എന്ന് വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.