ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഇനി ഇത് പിഴുതെറിയില്ല…

കൃഷിയിടങ്ങളിൽ ധാരാളമായി വളരുന്ന ഒരു സസ്യമാണ് അപ്പ അഥവാ നായ് തുളസി. ഇതൊരു ഏകവർഷിയായ സസ്യമാണ്. വെളുത്ത നിറത്തിൽ 5 കേസരങ്ങൾ ഉള്ള പൂവുകളാണ് ഇതിൻറെ പ്രത്യേകത. ഈ സസ്യത്തിന്റെ ഇലയ്ക്കും വേരിനും ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ആയുർവേദത്തിൽ പല രോഗങ്ങൾക്കുള്ള പ്രതിവിധി ആയിട്ടാണ് ഈ ചെടിയെ പറയുന്നത്. അപ്പയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അത്.

മുറിവിൽ ഇറ്റിച്ചു കഴിഞ്ഞാൽ പെട്ടെന്ന് ഉണങ്ങിപ്പോകും. ഇതിൽ അടങ്ങിയിരിക്കുന്ന അണുനാശകശക്തി പല ചർമ്മ രോഗങ്ങൾക്കും ഉള്ള പ്രതിവിധിയാണ്. വാതരോഗം മാറ്റുന്നതിന് ഈ സസ്യത്തിന്റെ നീരെടുത്ത് എണ്ണ കാച്ചി ഉപയോഗിക്കാവുന്നതാണ്. മൂലക്കുരുവിന്റെ ഏറ്റവും നല്ല പരിഹാരമാർഗമായി ആണ് ഈ സസ്യം കൂടുതലായും അറിയപ്പെടുന്നത്. ഈ ചെടി സമൂലം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അത് പൈൽസിന്റെ.

കുരുവിൽ പുരട്ടുന്നത് വേദനയ്ക്കും നീറ്റലിനും ആശ്വാസമേകും. എണ്ണ കാച്ചി ഉപയോഗിക്കുന്നതും കിഴികെട്ടി ഉപയോഗിക്കുന്നതും പൈൽസ് പൂർണ്ണമായും മാറുന്നതിന് സഹായകമാണ്. പറമ്പുകളിലും കൃഷിയിടങ്ങളിലും ധാരാളമായി കാണുന്ന ഈ സസ്യം പലരും പിഴുത് കളയാറാണ് പതിവ്. മൂത്രാശയത്തിൽ ഉണ്ടാകുന്ന കല്ലുകൾക്കും പിത്താശയ കല്ലുകൾക്കും പ്രതിവിധിയായി ഇത് പാലിൽ ചേർത്ത് കഴിച്ചാൽ മതിയാകും.

ഇതിൻറെ ഇലയിലും പൂവിലും ഫിനോള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇതിൽ നിന്നെടുക്കുന്ന തൈലം ഫിനോളിന് പകരമായി ഉപയോഗിക്കാറുണ്ട്. പലതും അണുവിമുക്തമാക്കാൻ നായ് തുളസിയുടെ ഇലകൾ വെള്ളത്തിൽ ചതിച്ചിട്ട്, ആ വെള്ളം ഉപയോഗിച്ച് അണുവിമുക്തമാക്കാവുന്നതാണ്. ഈ സസ്യത്തിന്റെ ഗുണങ്ങൾ കൂടുതലായി മനസ്സിലാക്കുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *