ഈ മരത്തിൻറെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇതിനെ ഉപയോഗിക്കാതിരിക്കില്ല…

നമുക്ക് അത്രയധികം സുപരിചിതമല്ലാത്ത ഒരു വൃക്ഷമാണ് കരിനൊച്ചി. ഇതിൻറെ ഇലയുടെ അടിവശം വയലറ്റ് കലർന്ന പച്ചനിറം ആയിരിക്കും. ഈ മരത്തിൻറെ ഇല, പൂവ്, തൊലി, വേര്, എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കാവുന്നതാണ്. പല രോഗങ്ങളും അകറ്റാനുള്ള കഴിവ് ഈ വൃക്ഷത്തിനുണ്ട്. ഈ വൃക്ഷത്തിൻറെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളാരും ഇത് ഉപയോഗിക്കാതിരിക്കില്ല.

ചുമ മാറുന്നതിന് ഏറ്റവും ഉത്തമമാണ് കരിനോച്ചിയുടെ ഇല. ഇതിൻറെ ഇലയും തുളസിയും അല്പം ജീരകവും കുരുമുളകും ചേർത്ത് കഷായം ഉണ്ടാക്കി കുടിക്കുന്നത് ചുമ മാറുന്നതിന് സഹായം ആകും. ആസ്മ മാറിക്കിട്ടുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. ഇതിൻറെ ഇലയും പൂവും ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നത് ജലദോഷം പനി എന്നിവ മാറാൻ സഹായകമാകും. ഇതിൻറെ ഇല വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്.

ആ വെള്ളം കുടിക്കുന്നതും ജലദോഷം പനി എന്നിവ പൂർണമായി അകറ്റാൻ സഹായകമാകും. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാർഗമാണ്. ശരീരത്തിലെ വേദനയും ഉളുക്കും മാറുന്നതിനായി ഇലകൾ നന്നായി ചൂടാക്കി ആ ഭാഗത്ത് വെച്ചാൽ വേദന ഇല്ലാതാക്കും. തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതിന് ഇതിൻറെ ഇലകൾ വെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടിയാൽ മതിയാവും.

കരിനൊച്ചി ഇല ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് സന്ധിവേദനയ്ക്ക് ആശ്വാസം കിട്ടും. നീരിറക്കം വരാതിരിക്കാൻ എണ്ണ കാച്ചുമ്പോൾ അതിൽ കരിനൊച്ചിയുടെ ഇലകൾ ഇട്ടാൽ മതിയാവും. കൊതുക് ഈച്ച എന്നിവ അകറ്റുന്നതിനായി ഇതിൻറെ ഇലകൾ കത്തിച്ചു പുകച്ചാൽ മതിയാവും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *