സുഗന്ധവ്യഞ്ജനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഏലക്ക. ചായ, പായസം എന്നിങ്ങനെ പല ഭക്ഷണ സാധനങ്ങളിലും നമ്മൾ ഇത് ഉൾപ്പെടുത്താറുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഏലക്ക. വിറ്റാമിൻ ബി സിക്സ്, സ്റ്റാമിൻ ബി ത്രീ, വിറ്റാമിൻ സി, കാൽസ്യം, സിങ്ക്, എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലക്കായിൽ സമ്പന്നമാണ്.
ഒട്ടനവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് അവ ഏതെല്ലാമാണ് എന്ന് നോക്കാം. ഏലക്കയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ സംയുക്തങ്ങൾ വായനാറ്റം അകറ്റുന്നതിന് സഹായിക്കുന്നു. ഭക്ഷണശേഷം ഏലയ്ക്ക ചവയ്ക്കുന്നത് വായിൽ പുതുമയാർന്ന സുഗന്ധം ലഭിക്കുന്നതിനും വായ നാറ്റംഒഴിവാക്കുന്നതിനും സഹായിക്കും. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടം ആയതുകൊണ്ട്.
തന്നെ വിളർച്ച പോലുള്ള പ്രശ്നങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് ഇത് വളരെ ഗുണം ചെയ്യും. ഇത് ശരീരത്തിലെ കോശങ്ങളിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു. ഏലക്ക പതിവായി കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാൻ ഇത് ഏറെ സഹായകമാണ്. ശരീരത്തിൽ കൊഴുപ്പു കൂടിയാൽ അവ ഹൃദയസംബന്ധമായ.
പല പ്രശ്നങ്ങളും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. തൊണ്ടയിലെ അണുബാധ ചുമ ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏലക്ക വളരെ നല്ലതാണ്. ഏലയ്ക്കാ പൊടിച്ചതിൽ അല്പം തേൻ ചേർത്ത് കഴിക്കുന്നത് ഈ പ്രശ്നങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ സഹായകമാകും. വിഷാദരോഗത്തെ ഇടാനുള്ള ഏലക്കയുടെ കഴിവ് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഏലക്കയുടെ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.