ഈ സസ്യത്തിന്റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ഒരിക്കലും ആരും ഇത് പിഴുതെറിയില്ല…

നാട്ടിൻപുറത്തെ പാടത്തും പറമ്പുകളിലും കൂടുതലായി കണ്ടുവരുന്ന ഒരു സസ്യമാണ് കുടങ്ങൽ. ഈ സസ്യത്തിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്തവം.ഇതിൻറെ ഇലകൾ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ കാണപ്പെടുന്നു. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നത് കൊണ്ട് തന്നെ ബുദ്ധി ചീര എന്നും അറിയപ്പെടുന്നു. മസ്തിഷ്ക രോഗത്തിനുള്ള ഏറ്റവും നല്ലൊരു പരിഹാരം കൂടിയാണ് ഈ സസ്യം.

നേത്ര രോഗങ്ങൾ, കുടൽ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഇത് ഉപയോഗിക്കുന്നു. ഇതിൻറെ ഇല അരച്ചു പുരട്ടിയാൽ ചർമ്മ രോഗങ്ങളും വ്രണങ്ങളും എളുപ്പത്തിൽ എളുപ്പത്തിൽ മാറി കിട്ടും. കഫ പിത്ത രോഗങ്ങൾ, വൃക്ക രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, ബലക്ഷയം എന്നിവക്കെല്ലാം ഈ ചെടി നല്ലൊരു പരിഹാരം കൂടിയാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന ജലദോഷം പനി എന്നിവ പൂർണ്ണമായും മാറുന്നതിന്.

ഇതിൻറെ ഇലയിട്ട് തിളപ്പിച്ച വെള്ളം വളരെ ഗുണം ചെയ്യും. ഇത് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഗർഭിണികളിൽ ഉണ്ടാകുന്ന വിളർച്ച പൂർണ്ണമായും പരിഹരിക്കാം. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവ കൂടുതലായും കാണുന്നത്. ഇതിൻറെ തൈകൾ നട്ടുവളർത്തി പടർത്തുകയാണ് ഏറ്റവും നല്ലത്. ചാണകപ്പൊടി ഇതിൻറെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് വളരെ അധികം ഗുണം ചെയ്യും.

ഇതിൻറെ ഇലകൾ കറി വയ്ക്കുന്നതിനായി ഉപയോഗിക്കാം. ഇലകൾ കൈകൊണ്ട് പറിച്ചെടുത്ത് നന്നായി കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കുവാൻ. നിരവധി ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സത്യത്തിന്റെ യഥാർത്ഥ ഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.