നമ്മുടെ വീടുകളിലെ നിത്യോപയോഗ സാധനങ്ങളിൽ ഒന്നാണ് സവാള അല്ലെങ്കിൽ വലിയ ഉള്ളി. ഭക്ഷണത്തിൽ മാത്രമല്ല സവാള ഉപയോഗിക്കാൻ കഴിയുന്നത് ഇവയ്ക്ക് ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്. ഇന്ന് ഒട്ടുമിക്ക കറികളിലും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണിത്. സവാള ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനത്ത് ഇന്ത്യയുമാണ്. കാൽസ്യം ഫോസ്ഫറസ് സെലീനിയം സോഡിയം പൊട്ടാസ്യം.
സൾഫർ തുടങ്ങിയ മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. പ്ലേറ്റ്ലെറ്റുകൾ അടിയുന്നത് തടയാനും ഇത് സഹായിക്കുന്നു. ഇത് മൂലം ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. സവാള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്കും ഇത് വളരെ നല്ലതാണ്.
സവാള പച്ചയ്ക്ക് അരിഞ്ഞ് ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇത് ചർമ്മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെ ഉത്തമം തന്നെ. സവാളയിൽ ഉണ്ടാകുന്ന ഗന്ധത്തിന് കാരണം അതിലെ സൾഫ്യൂറിക് സംയുക്തങ്ങളാണ്.
എന്നാൽ അമിതമായി ഇത് ഉപയോഗിച്ചാൽ നമ്മുടെ ശ്വസനത്തിനും വിയർപ്പിനും ദുർഗന്ധം ഉണ്ടാവും. രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഇവ സഹായിക്കുന്നു. സവാളയുടെ തൊലി മുറിവുകളിൽ വെച്ച് കെട്ടുന്നത് ബ്ലീഡിങ് നിൽക്കുന്നതിന് സഹായിക്കും. തൊലിയിൽ ഉണ്ടാകുന്ന അരിമ്പാറ മാറുന്നതിനായി ഉള്ളിയുടെ നീര് ഉപയോഗിക്കാവുന്നതാണ്. വീട്ടിലെ ചെറു പ്രാണികളുടെ ശല്യം ഒഴിവാക്കാൻ സവാളയുടെ നീര് സ്പ്രേ ചെയ്തു ഉപയോഗിക്കാം. കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ.