ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൈഗ്രേൻ മൂലം ബുദ്ധിമുട്ടേണ്ടി വരില്ല…

ഒരിക്കലെങ്കിലും തലവേദന അനുഭവപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ഒരു ദിവസത്തെ മുഴുവൻ പ്രവർത്തനത്തെയും അത് സ്വാധീനിക്കും. സാധാരണ തലവേദന നിങ്ങളുടെ മുഖത്ത് അല്ലെങ്കിൽ കഴുത്തിലാണ് വേദന ഉണ്ടാക്കുക. ഇതിൽനിന്ന് വളരെ വ്യത്യസ്തമാണ് മൈഗ്രൈൻ. തലവേദന സംബന്ധിച്ച് ഒരുതരം രോഗലക്ഷണമായി ഇതിനെ കണക്കാക്കിയിരിക്കുന്നു.

ഇത് പലപ്പോഴും തീവ്രമായ രീതിയിൽ ആവർത്തിച്ചു വരുന്നതായിരിക്കും. ഒരു ന്യൂറോളജിക്കൽ അവസ്ഥയായി ഇതിനെ തരംതിരിക്കപ്പെട്ടിരിക്കുന്നു. കഠിനമായ തലവേദന ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുമ്പ് തന്നെ മൈഗ്രൈൻ സ്റ്റേജ് ആരംഭിക്കും. ക്ഷീണം വിഷാദം ,ഊർജ്ജ കുറവ്, ഹൈപ്പർ ആക്ടിവിറ്റി, ഭക്ഷണത്തോടുള്ള അസസ്തി, കഴുത്തിലെ കാഠിന്യം, എന്നിവയാണ് .

ചില ലക്ഷണങ്ങൾ. മൈഗ്രൈൻ ഉണ്ടാവുമ്പോൾ തലയുടെ ഒരു വശത്തായിരിക്കും വേദന അനുഭവപ്പെടുക. തീവ്രമായ ശബ്ദം അല്ലെങ്കിൽ പ്രകാശം, ചർദ്ദി എന്നിവയൊക്കെ മൈഗ്രേൻ ഉണ്ടാവാൻ കാരണമാകാറുണ്ട്. ഇത് തുടർച്ചയായി ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്. ഒരു ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ ഇതിൻറെ കാരണം കണ്ടെത്തി വേണം ചികിത്സിക്കാൻ. തുടക്കത്തിൽ തന്നെ രോഗത്തെ നിർണയിക്കാനും ചികിത്സിക്കാനും കഴിയുമെങ്കിൽ അത് രോഗലക്ഷണങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കും.

ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില കാരണങ്ങളാണ് ഈ രോഗത്തിന് വഴിയൊരുക്കുന്നത്. ഓരോ ആളുകളിലും ഇതിനുള്ള കാരണം വ്യത്യാസപ്പെട്ടിരിക്കുന്നു. ഉറക്കമില്ലായ്മ, കഫീനിന്റെ അധിക ഉപയോഗം, പാൽ ,പാൽ ഉൽപ്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം,നിർജലീകരണം എന്നിങ്ങനെ പല കാരണങ്ങളും ആവാം. സ്ത്രീകളിൽ ആർത്തവം,ആർത്തവവിരാമം, ഗർഭധാരണം, എന്നീ സമയങ്ങളിലെ ഹോർമോൺ വ്യത്യാസം മൂലവും ഇതുണ്ടാവുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *