ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു ഭക്ഷ്യവസ്തുവാണ് ഉലുവ. ഇവയ്ക്ക് കയ്പ് രുചി ആണെങ്കിലും ചെറിയ തോതിൽ ഉപയോഗിച്ചാൽ ഭക്ഷണത്തിന് കൂടുതൽ രുചി ലഭിക്കും. സ്വാധീനു പുറമേ ഏറെ ഔഷധഗുണങ്ങൾ ഉള്ളതുകൊണ്ടാണ് കറികളിലും സലാഡിലുമൊക്കെ ഇവ ചേർക്കുന്നത്. ഫൈബർ പ്രോട്ടീൻ വിറ്റാമിൻ സി നിയാസിൻ പൊട്ടാസ്യം ഇരുമ്പ് എന്നിവ ഉലുവയിൽ അടങ്ങിയിട്ടുണ്ട്.
അസിഡിറ്റി മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ എല്ലാ ദിവസവും കുതിർത്ത ഉലുവ ഒരു ടീസ്പൂൺ കഴിക്കുന്നത് ഗുണം ചെയ്യും. ഇൻസുലിന്റെ ഉൽപാദനത്തിന് സഹായിക്കുന്ന അമിനോ ആസിഡുകൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉലുവ കുതിർത്തോ മുളപ്പിച്ചോ കഴിക്കാവുന്നതാണ്. മുളപ്പിച്ച ഉലുവയ്ക്ക് പോഷകങ്ങൾ കൂടും.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഏറ്റവും നല്ല പരിഹാരമാണ് ഉലുവ. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോളിന്റെ ഉൽപാദനം നിലനിർത്താൻ സഹായിക്കുന്നു. സ്ത്രീകളിൽ ആർത്തവവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കുറയ്ക്കാൻ ഉലുവയ്ക്ക് സാധിക്കും. ഇരുമ്പിന്റെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ എല്ലിനും പല്ലിനും ആരോഗ്യപ്രദമാണ്.
ഉലുവയിലെ ഗാലട്ടോമാനൻ എന്ന ഘടകം ഹൃദയത്തിൻറെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതുകൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്തി മലബന്ധം, അസിഡിറ്റി, നെഞ്ചിരിച്ചൽ എന്നിവ തടയാനും ഇവയ്ക്ക് സാധിക്കും. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു ഉത്തമ മാർഗ്ഗം തന്നെ. കുതിർത്ത ഉലുവ വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ…