ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. ഇത് നമ്മുടെ ശരീരത്തെ നാം വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബാധിക്കുന്നു. സ്ഥിരമായി ഉറക്കം ലഭിക്കാതെ വരുമ്പോൾ അത് മനസ്സിനെ തളർത്തുകയും ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള കഴിവിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ മൂലം ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. മതിയായ ഉറക്കം ലഭിക്കാതെ വരുന്ന അവസ്ഥയാണ് ഉറക്കമില്ലായ്മ.
രാത്രി ശരിയായി ഉറങ്ങാതിരുന്നാൽ അടുത്ത ദിവസം രാവിലെ ഒട്ടുംതന്നെ പ്രസരിപ്പ് അനുഭവപ്പെടുകയില്ല. ഉറക്കം ലഭിക്കാതെ വന്നാൽ അത് നിങ്ങളുടെ ശ്രദ്ധയെയും സ്വബോധത്തെയും ബാധിക്കുന്നു. ഉറക്കമില്ലായ്മ കൃത്യമായി ഉറങ്ങാൻ കഴിയാത്ത പ്രശ്നം മൂലമോ മറ്റുപല ആരോഗ്യപ്രശ്നങ്ങൾ മൂലമോ ഉണ്ടാവാം. പലകാരണങ്ങൾ മൂലം ഇത് ഉണ്ടാവുന്നു.
ജോലി സമയങ്ങളിൽ വരുന്ന മാറ്റങ്ങൾ, ജോലിയുടെ കാഠിന്യം, മാനസിക സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ, വിഷാദരോഗം, ഹോർമോണുകളുടെ അസന്ദുലിത അവസ്ഥ, കൂർക്കം വലി തുടങ്ങിയ കാരണങ്ങളെല്ലാം ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു. ശരീരത്തിൻറെ പല പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. ഇതുമൂലം ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനാൽ അമിതവണ്ണത്തിലേക്കും കുടവയറിലേക്കും നയിക്കുന്നു.
ജീവിതശൈലി പ്രമേഹത്തിനും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത ഏറുന്നു, ഹോർമോണുകളുടെ അസംസുലിത അവസ്ഥയ്ക്ക് കാരണമാകുന്നു. രാത്രിയിൽ നന്നായി ഉറക്കം ലഭിക്കുന്നതിനായി ചില കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്. ചെറു ചൂടുവെള്ളത്തിൽ കുളിക്കുക, ആവി പിടിക്കുക, വ്യായാമം ചെയ്യുക, നീല വെളിച്ചം ഒഴിവാക്കുക, ശരിയായ ഭക്ഷണക്രമം പിന്തുടരുക, എന്നും കിടക്കുന്ന സമയം കൃത്യമായി വയ്ക്കുക, പകൽ സമയത്ത് സൂര്യപ്രകാശം കൊള്ളുക തുടങ്ങിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറക്കമില്ലായ്മ പൂർണമായും അകറ്റാൻ സാധിക്കും .ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.