ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന നെഞ്ചുവേദന ഹൃദയാഘാതത്തിന്റെത് ആവണമെന്നില്ല ,എന്നാൽ ഈ രോഗത്തിൻറെ സൂചന ആവാം….

നമ്മളെ ഏറെ ഭയത്തിൽ ആക്കുന്ന ഒന്നാണ് നെഞ്ചുവേദന. സാധാരണ അസ്വസ്ഥത മുതൽ ഗുരുതരമായ മെഡിക്കൽ അവസ്ഥയുടെ അടയാളം വരെ ആവാം. നെഞ്ചുവേദനയ്ക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കി അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആരോഗ്യവും മനസ്സമാധാനവും ഉറപ്പാക്കാൻ ചികിത്സ തേടേണ്ടതുണ്ട്. നെഞ്ചുവേദന വരുമ്പോൾ പലരും അതിനെ ഹാർട്ടറ്റാക്ക് ആയിട്ടാണ് കണക്കാക്കുന്നത്.

എന്നാൽ അറ്റാക്കിന്റെ ലക്ഷണം മാത്രമല്ല മറ്റുപല രോഗങ്ങൾക്കും നെഞ്ചുവേദന ഒരു ലക്ഷണമായി. നെഞ്ചുവേദന ഒരു രോഗമല്ല ഇത് അടിസ്ഥാന പ്രശ്നത്തിന്റെ ലക്ഷണമാണ്. ഇതിനുള്ള കാരണം അന്വേഷിക്കാതെ തള്ളിക്കളയാതിരിക്കേണ്ടത് പ്രധാനമാണ്. ഏറ്റവും ആദ്യമായി നെഞ്ചുവേദനയുടെ പ്രധാന കാരണം ഹൃദയസംബന്ധമായ അസുഖങ്ങൾ ആവാം. ഹൃദയാഘാതം, ആൻജിന തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഇത് ഉണ്ടാവാം.

ഈ പ്രശ്നങ്ങൾക്ക് ഒക്കെ അടിയന്തിരമായ വൈദ്യസഹായം ആണ്. അന്നനാളവുമായി ബന്ധപ്പെട്ട ആസിഡ് റിഫ്ലക്സ് എന്ന രോഗാവസ്ഥയുടെ പ്രധാന ലക്ഷണവും ഇതുതന്നെ. ഭക്ഷണം കഴിച്ചതിനു ശേഷം പെട്ടെന്ന് തന്നെ കിടക്കുകയോ കൂടുതൽ സമയം ഇരിക്കുകയോ ചെയ്താൽ ഈ പ്രശ്നം ഉണ്ടാകാം. ശ്വസന സംബന്ധമായ ചില പ്രശ്നങ്ങളുടെയും പ്രധാന സൂചകം നെഞ്ചു വേദനയാണ്. ന്യൂമോണിയ, പൾമണറി എംപോളിസം തുടങ്ങിയവയെല്ലാം ഇതിന് കാരണമായി മാറുന്നു.

തീവ്രമായ സമ്മർദ്ദവും ഉത്കണ്ഠയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ അനുകരിക്കുകയും നെഞ്ചുവേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. എല്ലാ സമയത്തും നെഞ്ചുവേദന കുത്തുന്നതോ മൂർച്ചയുള്ളതുമായ സംവേദനമല്ല. ഇതിൻറെ തീവ്രതയിൽ വളരെ വ്യത്യാസമനുഭവപ്പെടാം. നെഞ്ച് വേദന ഒരുഭാഗത്ത് അനുഭവപ്പെടാം അല്ലെങ്കിൽ കൈകൾ, കഴുത്ത്, താടി എല്ല്, പുറം തുടങ്ങിയ മറ്റുപല ശരീര ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. വേദന എത്രത്തോളം തീവ്രമാണെന്ന് മനസ്സിലാക്കി വേണം ചികിത്സ തേടുവാൻ. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.