പല രോഗങ്ങളുടെയും പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണ രീതിയാണ്. ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും പല രോഗങ്ങൾക്കും കാരണമാകുന്നത് തന്നെയാണ്. അമിതവണ്ണം ,രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നീ ജീവിതശൈലി രോഗങ്ങൾ പുതിയ തലമുറയെ വേട്ടയാടുകയാണ്. ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും പ്രധാനം.
സ്ഥിരമായി ജങ്ക് ഫുഡ്സ് അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവർ വിവിധ രോഗങ്ങളെ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. തിരക്കേറിയ ഈ ജീവിതത്തിൽ പലരും ആഹാരത്തിൽ വേണ്ട ശ്രദ്ധ കൊടുക്കുന്നില്ല. ഇതുമൂലം ആണ് പല രോഗങ്ങൾക്കും നമ്മൾ അടിമയാകുന്നത്. നമ്മൾ എത്ര കഴിക്കുന്നു എന്നതിനേക്കാളും പ്രധാനമാണ് എന്ത് കഴിക്കുന്നു എന്നത്. ഭക്ഷണത്തിലൂടെയാണ് മാനസികവും ശാരീരികവുമായ ആരോഗ്യം.
നമ്മളിൽ എത്തുന്നത്. ഭക്ഷണം ശരിയായി ദഹിക്കുന്നതിനു വേണ്ടി വയറ്റിനകത്ത് നല്ലയിനം ബാക്ടീരിയകൾ കാണുന്നു. ഇവയുടെ എണ്ണം വർദ്ധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് പ്രോബയോട്ടിക്സ് എന്ന് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നൽകി ശക്തിപ്പെടുത്തുന്നവയാണ് പ്രീ ബയോട്ടിക്സ്. ഏത്തപ്പഴം,വെളുത്തുള്ളി, ആപ്പിൾ, ഉള്ളി ഇവയൊക്കെയാണ് പ്രീബയോട്ടിക്സ്. തൈര് പോലുള്ള പുളിച്ച ഭക്ഷണപദാർത്ഥങ്ങളാണ് പ്രോബയോട്ടിക്സ്. ഇവ രണ്ടും ശരീരത്തിന് വളരെയധികം നല്ലതാണ്.
വറുത്തതും പൊരിച്ചതും ധാരാളം കൊഴുപ്പുകൾ അടങ്ങിയതുമായ ഭക്ഷണപദാർത്ഥങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക. നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, ഇലക്കറികൾ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയെല്ലാം ധാരാളം കഴിക്കുന്നത് പല രോഗങ്ങളിൽ നിന്നും ആശ്വാസം നേടാൻ സഹായകമാണ്. ചിട്ടയായ ഭക്ഷണരീതിക്ക് പുറമേ ദിവസേനയുള്ള വ്യായാമവും ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.