40 വയസ്സ് കഴിഞ്ഞവർ ഉറപ്പായും ഈ തെറ്റുകൾ ചെയ്യരുത് | ഇത് നിങ്ങളുടെ എല്ലുകൾ പൊടിഞ്ഞു പോകുന്നതിന് കാരണമാകും…

പലരെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗാവസ്ഥയാണ് ഓസ്റ്റിയോ ഫോറോസിസ്. പ്രായം കൂടുന്നതുകൊണ്ടും ശരീരത്തിലെ ഹോർമോൺ വ്യത്യാസങ്ങൾ കൊണ്ടും എല്ലുകളുടെ ബലം കുറയുന്നു ഈ അവസ്ഥയെയാണ് ഓസ്റ്റിയോ പൊറോസിസ് എന്ന് പറയുന്നത്. സ്ത്രീകളിൽ ആർത്തവ വിരാമത്തിനുശേഷം ഈ രോഗാവസ്ഥയുടെ സാധ്യത ഇരട്ടിക്കും.

വൃക്ക രോഗം, കരൾ രോഗം , വിറ്റാമിൻ ഡി യുടെ കുറവ്, സ്റ്റിറോയ്ഡുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം ഓസ്റ്റിയോ പോറസിന് കാരണമാകുന്നു. ഇതുമൂലം എല്ലുകൾ ദുർബലമാവുകയും ചെറിയ വീഴ്ചകൾ ഉണ്ടായാൽ പോലും എല്ലുകൾ പൊട്ടിപ്പോവുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള പല ആളുകളും ഈ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ രോഗികളുടെ എണ്ണം ഒട്ടും കുറവല്ല.

പുകവലി, മദ്യപാനം, എന്നിവയുടെ അമിത ഉപയോഗം ഈ രോഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഒരു നിശബ്ദ രോഗമായി കണക്കാക്കുന്നത് തുടക്കത്തിൽ ഇതിന് രോഗലക്ഷണങ്ങൾ ഉണ്ടാകില്ല. അവ്യക്തമായ നടുവേദന, ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക എന്നിവയാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതിലൂടെ ഈ രോഗത്തിൻറെ പ്രതിരോധം ശക്തമാക്കാൻ സാധിക്കും.

പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ജീവിതശൈലിലെ തെറ്റായ മാറ്റങ്ങൾ തന്നെയാണ് ഇതിൻറെ പ്രധാനകാരണം. കാൽസ്യം ധാരാളം അടങ്ങിയ പാൽ, തൈര്, സോയാബീൻസ്, ബീൻസ്, ബദാം ,മത്സ്യം, ഇലക്കറികൾ എന്നിവ ധാരാളമായി കഴിക്കുക. കൂടാതെ വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റേണ്ടതുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ രോഗം വരാതെ തടയാൻ ആകും. ഈ രോഗത്തെക്കുറിച്ച് വിശദമായി അറിയുന്നതിനായി വീഡിയോ കാണൂ.