ജീവിതശൈലിയിലെ മാറ്റങ്ങൾ പല രോഗങ്ങൾക്കും കാരണമാകുന്നു. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയാണ് തെറ്റായ ജീവിതശൈലിയുടെ സൂചനകൾ. ഇവയിൽ നിന്നാണ് പല രോഗങ്ങളും ഉണ്ടാവുന്നത്. തെറ്റായ ആഹാരരീതിയും, വ്യായാമക്കുറവും, മാനസിക സംഘർഷങ്ങളും ഇന്ന് ജീവിതത്തിൻറെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇവയിൽ നിന്നാണ് ജീവിതശൈലി രോഗങ്ങൾ ജനിച്ചിരിക്കുന്നത്.
ഇന്ന് കൂടുതൽ മരണങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഹൃദയ പ്രശ്നങ്ങൾ മൂലമാണ്. ഈ ഹൃദ്രോഗങ്ങളുടെ പ്രധാന കാരണം ജീവിതശൈലി രോഗങ്ങളാണ്. ഹൃദയം സങ്കോചിക്കുമ്പോൾ പമ്പ് ചെയ്യപ്പെടുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. ഇത് ഒരു നിശ്ചിത അളവിൽ നിന്ന് ഉയരുമ്പോഴാണ് ഉയർന്ന രക്തസമ്മർദ്ദം ആവുന്നത്. മദ്യപാനം, പുകവലി, സ്ട്രെസ്, ചിട്ടയില്ലാത്ത ഭക്ഷണരീതി.
അമിതഭാരം, അമിതബായ ഭക്ഷണം, വ്യായാമ കുറവ്, എന്നിവയൊക്കെ രക്തസമ്മർദ്ദം വർധിക്കാനുള്ള കാരണങ്ങളാണ്. പ്രായഭേദമന്യേ ചെറുപ്പക്കാരിലും മധ്യവയസ്കരിലും കൂടുതലായി കണ്ടുവരുന്ന ഒന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കുക എന്നത് എല്ലാ ജീവിതശൈലി രോഗങ്ങളെയും നിയന്ത്രിക്കുന്നതിന് തുല്യമാണ്. ഹൃദ്രോഗം, വൃക്കരോഗം, കരൾ രോഗങ്ങൾ എന്നിവയുടെ പ്രധാന കാരണം പ്രമേഹമാണ്. അമിതമായ ഭക്ഷണം ഒഴിവാക്കുക, ദിവസവും കുറച്ചുസമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക.
പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൻറെ ഭാഗമാക്കുക, മദ്യം പുകവലി എന്നീ ദുശീലങ്ങൾ പൂർണമായും ഒഴിവാക്കുക, ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കുക, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക. ജീവിതരീതിയിലെ ഇങ്ങനെ ചില മാറ്റങ്ങൾ പല രോഗങ്ങളും വരാതിരിക്കാൻ സഹായിക്കും. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.