ചൂട് വെള്ളത്തിൽ കുളിച്ചാൽ ലഭിക്കുന്നത് അതിശയിപ്പിക്കുന്ന ഗുണങ്ങൾ… ഇതറിഞ്ഞാൽ പലരും ഞെട്ടിപ്പോകും..

ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതിന് സഹായിക്കും. ശരീരവേദന കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും സഹായിക്കുന്ന ഒന്നാണ് ചൂടുവെള്ളം ഉപയോഗിച്ചുള്ള കുളി. എന്നാൽ ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ചർമ്മത്തിലെ എണ്ണമയം നഷ്ടപ്പെടുത്തും. പലരും ധാരാളം വെള്ളം ഒഴിച്ച് കൂടുതൽ തവണ സോപ്പ് ഉപയോഗിച്ച് കുളിക്കാറുണ്ട് എന്നാൽ ഇത് ചർമ്മത്തിലെ എണ്ണ മയം നഷ്ടമാകാനും ധർമ്മം വരണ്ടു പോകുന്നതിനും കാരണമാകുന്നു.

ഒരുപാട് ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതും ത്വക്കിന് നല്ലതല്ല അത് ചൊറിച്ചിലിന് കാരണമാകുന്നു. ഓരോരുത്തരുടെയും ശരീരത്തിന് താങ്ങാൻ ആവുന്ന താപം വ്യത്യസ്തമാണ്. ചൂട് വെള്ളത്തിൽ കൈവിരൽ മുക്കി അനുയോജ്യമായ ചൂട് കണ്ടെത്തി വേണം കുളിക്കാൻ. ഇന്ന് പല ആളുകളും നേരിടുന്ന ഒരു വെല്ലുവിളിയാണ് വിഷാദരോഗം. ഈ രോഗം ഇന്ന് സാധാരണ രോഗങ്ങളുടെ പട്ടികയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു.

ഈ ലോകത്തിൻറെ ലക്ഷണങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിന് ചൂടുവെള്ളം കൊണ്ടുള്ള കുളി സഹായകമാകും. ശരീരത്തിൻറെ സ്വാഭാവിക അധികാര ചക്രം സാധാരണ നിലയിൽ ആക്കാനും ശക്തിപ്പെടുത്താനും ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. വിഷാദരോഗം ബാധിച്ച ഒരാൾക്ക് ഈ ജൈവ ഘടികാര താളം ശരിയായ രീതിയിൽ ആയിരിക്കില്ല.

അതിനാൽ ചൂടുവെള്ളത്തിൽ കുളിക്കുന്നത് വിഷാദ രോഗത്തിൻറെ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുവാനും മാനസിക ആരോഗ്യം വളർത്തിയെടുക്കുന്നതിനും വളരെയധികം സഹായിക്കുന്നു. തലവേദനയ്ക്ക് ആശ്വാസം ലഭിക്കാൻ, രാത്രി നല്ല ഉറക്കം ലഭിക്കാൻ, പേശികളെ റിലാക്സ് ചെയ്യാൻ, ചർമ്മം വൃത്തിയാക്കാൻ, രക്ത ചക്രമണം വേഗത്തിലാക്കി ഹൃദയ ധമനികളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.