ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒരു ചർമ്മ രോഗമാണ് ഫംഗസ് അണുബാധ. സ്വകാര്യ ഭാഗങ്ങളിലാണ് ഇത് പ്രധാനമായും കാണുന്നത്. തല മുതൽ കാലിൻറെ നഖം വരെയുള്ള ഏതു ഭാഗങ്ങളിലും ഈ പ്രശ്നം ഉണ്ടാവാം. ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് വേഗത്തിൽ പടർന്നു പിടിക്കുന്ന ഒന്നാണ് ഫംഗസ് അണുബാധ. അസഹ്യമായ ചൊറിച്ചിൽ, ചുവപ്പുനിറം, വേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
വ്യക്തി ശുചിത്വത്തിന്റെ കുറവ്, നനഞ്ഞതും ഇറക്കിയതുമായ അടിവസ്ത്രങ്ങൾ, ചില മരുന്നുകളുടെ നീണ്ട ഉപയോഗം, സ്ത്രീകളിൽ ആർത്തവ സമയത്തെ പാടുകളുടെ ഉപയോഗം, ചില രോഗങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാവാം. പുറത്ത് പറയാനുള്ള മടി കാരണം മിക്കവരും ഇത് വേണ്ട രീതിയിൽ ചികിത്സിക്കാറില്ല. അതുകൊണ്ടുതന്നെ ഇത് മറ്റ് ശരീര ഭാഗങ്ങളിലേക്കും വേഗത്തിൽ പടർന്നു പിടിക്കുന്നു.
ഇതുമൂലം മറ്റുള്ളവരിലേക്ക് അണുബാധ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഫംഗസ് അണുബാധ ഇല്ലാതാക്കാം. നമുക്ക് സുലഭമായി ലഭിക്കുന്ന ആര്യവേപ്പില ഇതിന് നല്ലൊരു പരിഹാരമാണ്. ആര്യവേപ്പില നന്നായി കഴുകി അരച്ചെടുക്കുക അതിലേക്ക് അല്പംടീ ട്രി ഓയിൽ ഒഴിച്ച് കൊടുക്കണം. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനു ശേഷം അണുബാധയുള്ള ഭാഗത്ത്.
തേച്ചു പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് ചൊറിച്ചിൽ കുറയ്ക്കാൻ സഹായകമാണ്. മറ്റൊരു മാർഗ്ഗമാണ് കറ്റാർവാഴയുടെ ജെല്ലും ടീ ട്രി ഓയിലും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം അണുബാധയുള്ള ഭാഗങ്ങളിൽ പുരട്ടുക. ഇങ്ങനെ ചെയ്യുന്നതുമൂലം ചൊറിച്ചിലും കറുപ്പ് നിറവും ഇല്ലാതാകും. ഈ രണ്ട് രീതികളും വളരെ ഗുണപ്രദമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.