കാലിലെ ചൊറിച്ചിലും നിറമാറ്റവും വെരിക്കോസ് വെയിനിന്റേതാവാം, ചികിത്സിക്കുക അല്ലെങ്കിൽ ഗുരുതരമാവും…

പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് വെരിക്കോസ് വെയിൻ. തിരകൾ വികസിച്ച് ചുരുണ്ട് കാലിൽ അശുദ്ധ രക്തം കെട്ടിനിൽക്കുന്ന ഒരു അവസ്ഥയാണിത്. ഇത് ഉണ്ടാവുന്നതിനോടൊപ്പം തന്നെ കാലിൽ നീരും നിറവ്യത്യാസവും കാണപ്പെടുന്നു. ചൊറിച്ചിൽ, വ്രണങ്ങൾ ഉണങ്ങാൻ താമസം എടുക്കുക, രക്തസ്രാവം, കൂടുതൽ സമയം നിൽക്കാനും നടക്കാനും ഉള്ള പ്രയാസം, കാൽ കഴപ്പ്.

കാലുകൾക്ക് വലിപ്പം കൂടുതൽ, കാലുകൾക്ക് ഭാരം കൂടുതൽ എന്നീ ലക്ഷണങ്ങളാണ് വെരിക്കോസ് വെയിൻ മൂലം ഉണ്ടാവുന്നത്. കൂടുതൽ സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിലാണ് ഈ രോഗം പ്രധാനമായും കാണുന്നത്. സിരകൾ ബലക്ഷയം വന്നു വീർക്കുന്നു ഇങ്ങനെ വീർത്തു തുടങ്ങുമ്പോൾ സിരകളുടെ ഭിത്തികളിൽ ഇലാസ്തികത നഷ്ടപ്പെടുന്നു. എങ്ങനെയുണ്ടാവുമ്പോൾ രക്തത്തിൻറെ മർദ്ദം താങ്ങാൻ ആകാതെ അത് വികസിക്കുന്നു.

ഇതാണ് വെരിക്കോസ് വെയിൻ. പലപ്പോഴും പ്രായമായവരിലാണ് ഈ ആരോഗ്യപ്രശ്നം കണ്ടുവരുന്നത്. പ്രായം കൂടുമ്പോൾ സിരകളിലെ വാൽവുകൾ ബലക്ഷയമുള്ളതാകുന്നു എന്നാൽ ഇന്നത്തെ കാലത്ത് ഇത് ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. സ്ത്രീകളിലും വെരിക്കോസ് വെയിനിന്റെ അസ്വസ്ഥതകൾ കണ്ടു വരാറുണ്ട് ഹോർമോൺ വ്യതിയാനങ്ങൾ ആണ് ഇതിന് പിന്നിലെ കാരണം.

പലപ്പോഴും സ്ത്രീകളിൽ ഗർഭാവസ്ഥ മൂലം ഉണ്ടാകാറുള്ള മർദ്ദം കാരണമാകുന്നു. അമിത വണ്ണം ഉണ്ടായാലും വെരിക്കോസ് വെയിൻ വരാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ഇത്തരക്കാരിൽ വളരെയധികം പ്രശ്നമുണ്ടാക്കുന്നു. ആധുനിക ചികിത്സാരീതിയിൽ സിര മുറിച്ചു മാറ്റുകയാണ് ഇതിന് പ്രധാനമായുള്ള ചികിത്സാരീതി. ആയുർവേദത്തിലും വെരിക്കോസ് വെയിനിന് ചികിത്സകൾ ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.