ഒരുതരം സന്ധിവാതം ആണ് ആമവാതം. ശക്തമായ വേദന ഉളവാക്കുന്ന ഇത് ശരീരത്തിൻറെ ഇരുവശങ്ങളിലും ആയി ചെറു ലക്ഷണങ്ങളിലൂടെ ഇടയ്ക്കിടെ വന്നുപോയും സാന്നിധ്യം അറിയിക്കുന്നു. 7 ആഴ്ചകളോ മാസങ്ങളോ ഇടവിട്ടാണ് ഈ രോഗം ഉണ്ടാവുന്നത്. ഓരോ വ്യക്തികൾക്കും അനുസൃതമായി ലക്ഷണങ്ങളിലും മാറ്റം ഉണ്ടാകും. ഈ രോഗത്തിൻറെ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ ഉണ്ട്.
അസാധാരണമായ വിധം തളർച്ച അനുഭവപ്പെടുന്നത് ആമവാതത്തിന്റെ ലക്ഷണമാണ്. ആഴ്ചകളോ മാസങ്ങളോ പിന്നിടുമ്പോൾ ഇത് മറ്റു ലക്ഷണങ്ങളിലേക്ക് വഴിമാറും. വാദത്തിന്റെയും ആദ്യ ലക്ഷണമാണ് മരവിപ്പ്. ഉറങ്ങി എഴുന്നേൽക്കുമ്പോഴോ കുറെ സമയം ഇരുന്ന് എഴുന്നേൽക്കുമ്പോഴോ ശരീരത്തിൽ മരവിപ്പ് അനുഭവപ്പെടുന്നു. ഇവ ചിലപ്പോൾ നിമിഷങ്ങൾ അല്ലെങ്കിൽ മണിക്കൂറുകൾ നീണ്ടുനിൽക്കും.
ഒന്നു അതിൽ അധികമോ സന്ധികളിൽ മരവിപ്പ് അനുഭവപ്പെടുന്നു. സാധാരണയായി കൈകളിലാണ് ഈ മരവിപ്പ് ഉണ്ടാകുന്നത്. വിരലുകളിലും കൈകുഴലുകളിലും വേദന അനുഭവപ്പെടുന്നത് ഈ രോഗത്തിൻറെ ലക്ഷണമാണ്. പിന്നീട് വേദന കാൽമുട്ട്, കാൽപാദം, കണങ്കാൽ എന്നിവിടങ്ങളിലും ഉണ്ടാകുന്നു. സന്ധിയിലെ ഇൻഫ്ളമേഷൻ വീക്കത്തിന് കാരണമാകുന്നു. വീക്കം അനുഭവപ്പെടുന്ന ഭാഗത്ത് തൊടുമ്പോൾ ചൂടുണ്ടാവുന്നു.
ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ ഈ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. സന്ധിവേദനയോടും വീക്കത്തോടും ഒപ്പം പനി അനുഭവപ്പെടുകയാണെങ്കിൽ അത് ആമവാതത്തിന്റെ മുന്നറിയിപ്പ് ആണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഞരമ്പുകളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ നാഡികളിൽ സമ്മർദ്ദം ചെലുത്തുന്ന ഇത് തരിപ്പ്, വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. നടക്കുമ്പോൾ കാലുകളുടെ സന്ധികളിൽ നിന്ന് പൊട്ടുന്നത് പോലുള്ള ശബ്ദം കേൾക്കുന്നതും ഈ രോഗത്തിൻറെ ലക്ഷണം ആവാം. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.