പല രോഗങ്ങളെയും അകറ്റാൻ അല്പം ഉലുവ ഇങ്ങനെ കഴിച്ചാൽ മതി..

ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഉലുവ. ഇത് സാധാരണയായി വിത്തുകളുടെയും ഇലകളുടെയും രൂപത്തിൽ കാണപ്പെടുന്നു. ഒട്ടേറെ ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുലപ്പാൽ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള കഴിവ് ഉലുവയിൽ ഉണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള നല്ലൊരു പ്രതിവിധിയാണ് കുതിർത്ത ഉലുവ വെറും വയറ്റിൽ കഴിക്കുന്നത്.

ഇതിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ ഇൻസുലിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെ വൈകിപ്പിക്കുകയും ഗ്ലൂക്കോസ് നില നിലനിർത്തുകയും ചെയ്യുന്നു. ശരീരത്തിലെ ക്യാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയുന്നതിന് ഉലുവ നല്ലൊരു പ്രതിവിധിയാണ്.

ഇതിൽ അടങ്ങിയിട്ടുള്ള ആൻറി ഓക്സിഡന്റുകൾ ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. സ്ത്രീകളിൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന, ക്ഷീണം, ഛർദി എന്നിവ ഇല്ലാതാക്കാൻ ഉലുവ ഉപയോഗിക്കാം. രക്തത്തിലെ ഹിമുക്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും ഊർജ്ജം പ്രധാനം ചെയ്യാനും ഉലുവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും ഉലുവ കഴിക്കുന്നതിലൂടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സാധിക്കും ഇതുമൂലം ഹൃദയാരോഗ്യം നിലനിർത്താം.

അമിതവണ്ണം നിയന്ത്രിക്കാനും ഉലുവ ഗുണപ്രദമാണ്. ദിവസവും ഇത് കഴിക്കുന്നത് ശരീരത്തിൻറെ മെറ്റാബോളിസം വർദ്ധിപ്പിക്കുന്നു. ആരോഗ്യ ഗുണങ്ങൾക്ക് പുറമേ ഒട്ടേറെ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കാനും, താരൻ മാറ്റാനും, മുടി വളർച്ച കൂട്ടാനും ഉലുവ കുതിർത്ത് അരച്ച് മുടിയിൽ തേക്കാവുന്നതാണ്. കൂടാതെ ചർമ്മത്തിന്റെ ആരോഗ്യവും നിറവും വർദ്ധിപ്പിക്കുന്നതിന് ഉലുവ വളരെ ഗുണപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *